കോഴിക്കോട്: (www.kvartha.com) വടകരയില്‍ 10 വയസ്സുകാരിക്ക് ജപാന്‍ ജ്വരം സ്ഥിരീകരിച്ചു. ജില്ലയില്‍ ആദ്യമായാണ് രോഗം റിപോര്‍ട് ചെയ്യുന്നത്. മെഡികല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വാര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്. ആഗ്ര സ്വദേശിയായ കുട്ടിയുടെ കുടുംബം രണ്ടു വര്‍ഷമായി വടകരയിലാണ് താമസം. മെഡികല്‍ കോളജില്‍ നിന്നുള്ളവര്‍ ഉള്‍പെടുന്ന ആരോഗ്യ വകുപ്പിലെ സംഘം ശനിയാഴ്ച ഉച്ചയോടെ വടകരയിലെത്തും.
Keywords: Japanese encephalitis was reported in a 10-year-old girl in Kozhikode, Kozhikode, News, Child, Hospital, Health, Health and Fitness, Family, Medical College, Kerala.