Janhvi Kapoor | നിയോണ്‍ ഓറന്‍ജ് ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ കാണാം
Dec 4, 2022, 16:59 IST
ADVERTISEMENT
മുംബൈ: (www.kvartha.com) അമിത് അഗര്‍വാള്‍ ഹൈദരാബാദില്‍ സംഘടിപ്പിച്ച ബ്ലെന്‍ഡേഴ്‌സ് പ്രൈഡ് ഫാഷന്‍ ഷോയിലെ ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ ഔട്ഫിറ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. പ്രൈഡ് ഫാഷന്‍ ടൂറിന്റെ റാംപിലാണ് ഓറന്‍ജ് ലെഹങ്കയില്‍ ജാന്‍വി തിളങ്ങിയത്.

ഇതിന്റെ ചിത്രങ്ങള്‍ ജാന്‍വി തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. നിയോണ്‍ ഓറന്‍ജ് നിറത്തിലുളള ലെഹങ്ക ധരിച്ചുള്ള ചിത്രത്തിന് വലിയ ആരാധക ശ്രദ്ധയാണ് ലഭിച്ചത്. അരക്കെട്ടില്‍ നിന്ന ഉയര്‍ന്ന് നില്‍ക്കുന്ന രീതിയിലായിരുന്നു പാവാടയുടെ ഡിസൈന്‍. ഫ്ളയേര്‍ഡ് പാവാടയില്‍ വലിയ ലീഫ് പ്രിന്റുകളും മനോഹരമായി ഡിസൈന്‍ ചെയ്തിട്ടുണ്ട്.
ഷോള്‍ഡറില്‍ നിന്ന് മുന്നിലേക്ക് ദുപ്പട്ട സ്‌റ്റൈല്‍ ചെയ്തു. കീഹോളോട് കൂടിയുള്ള സ്ട്രാപ്‌ലെസ് ബസ്റ്റിയറായിരുന്നു ലെഹങ്കയ്ക്കൊപ്പം താരം പെയര്‍ ചെയ്തത്. സിംഗിള്‍ നൂഡില്‍ സ്ട്രാപും പ്ലന്‍ജിങ് നെക്ലൈനും ഔട്ഫിറ്റിന്റെ മറ്റ് പ്രത്യേകതകളാണ്. ഇതിന് പോണി ടെയില്‍ ഹെയര്‍ സ്റ്റൈലും നേര്‍ത്ത ഓറന്‍ജ് നിറത്തിലുള്ള ഐഷാഡോയും പിങ്ക് ഗ്ലോസി ലിപ്സ്റ്റിക്കും താരത്തിന്റെ ലുക് കംപ്ലീറ്റാക്കി.
അടുത്തിടെ ഓറന്‍ജ് നിറത്തിലുള്ള ബോഡികോണ്‍ ഡ്രസില്‍ ഹോട് ലുകിലെത്തിയ താരത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
Keywords: News,National,India,Mumbai,Entertainment,Cinema,Bollywood,Actress,Latest-News,Lifestyle & Fashion, Janhvi Kapoor in an Amit Aggarwal lehenga was glamourous in neon orange as showstopper
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.