Follow KVARTHA on Google news Follow Us!
ad

Israel | കൃഷി, ടൂറിസം മേഖലകളില്‍ കേരളവുമായി സഹകരിക്കുന്നത് പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി ഇസ്രാഈല്‍ കോണ്‍സുല്‍ ജെനറല്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Chief Minister,Pinarayi vijayan,Meeting,Kerala,
തിരുവനന്തപുരം: (www.kvartha.com) കൃഷി, ടൂറിസം മേഖലകളില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗത് ഇന്‍ഡ്യയിലെ ഇസ്രാഈല്‍ കോണ്‍സുല്‍ ജെനറല്‍ ടമി ബെന്‍ ഹെയിം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Israel may consider cooperation with Kerala in fields of agriculture and tourism, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Meeting, Kerala

ഇസ്രാഈലിലെ ടൂറിസം മന്ത്രാലയവുമായി ആലോചിച്ച് കേരളവുമായുള്ള ടൂറിസം രംഗത്തെ സഹകരണം എങ്ങനെയൊക്കെയാകാമെന്ന് നിശ്ചയിക്കുമെന്നും കോണ്‍സുല്‍ ജെനറല്‍ ഉറപ്പുനല്‍കി. മൂല്യവര്‍ധിത കാര്‍ഷികോല്പന്നങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രാഈല്‍ കംപനികളുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഉദ്യോഗസ്ഥലത്തില്‍ ചര്‍ചകള്‍ തുടരാമെന്നും കോണ്‍സുല്‍ ജെനറല്‍ ഉറപ്പുനല്‍കി. ഇസ്രാഈല്‍ മന്ത്രി ഫെബ്രുവരിയില്‍ കേരളം സന്ദര്‍ശിക്കാന്‍ തയാറെടുക്കുന്നുണ്ട്.

കോണ്‍സുല്‍ ജനറലിന്റെ സഹകരണം മുഖ്യമന്ത്രി സ്വാഗതം ചെയ്തു. കേരളവുമായി ഇസ്രാഈലിനുള്ള ദീര്‍ഘകാലത്തെ ബന്ധം മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഓര്‍മിപ്പിച്ചു. ആദ്യകാല ഇസ്രാഈല്‍ കുടിയേറ്റ പ്രതീകമായ കൊച്ചിയിലെ സിനഗോഗിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു.

Keywords: Israel may consider cooperation with Kerala in fields of agriculture and tourism, Thiruvananthapuram, News, Politics, Chief Minister, Pinarayi Vijayan, Meeting, Kerala.

Post a Comment