കൊച്ചി: (www.kvartha.com) വരുന്ന ഐപിഎല്‍ സീസണിലേക്കുള്ള താരലേലം വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കും. മിനി ലേലമാവും കൊച്ചിയില്‍ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിന് വേദിയാവുക. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് കൊച്ചിയിലെത്തി. ലേലത്തിന് മുന്നോടിയായി മോക് ലേലം വിളി നടക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് ലേല നടപടികള്‍ തുടങ്ങുക. ആകെ 405 താരങ്ങളുള്ള ലേല പട്ടികയില്‍ 273 ഇന്‍ഡ്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്. ഇന്‍ഡ്യന്‍ താരങ്ങളില്‍ 10 മലയാളി താരങ്ങളുമുണ്ട്. ആകെ 87 കളിക്കാരെയാണ് 10 ടീമുകള്‍ക്ക് വേണ്ടത്.
ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് സാധിക്കും. കഴിഞ്ഞ സീസണില്‍ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.
പഞ്ചാബ് കിംഗ്‌സിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത്. 3.45 കോടി രൂപ. ചെന്നൈ സൂപര്‍ കിംഗ്‌സ് (2.95 കോടി രൂപ), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (1.55 കോടി രൂപ), രാജസ്താന്‍ റോയല്‍സ് (0.95 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് ടീമുകള്‍ക്ക് ബാക്കിയുള്ളത്. ഈ തുകയ്‌ക്കൊപ്പം 5 കോടി രൂപ കൂടി ഫ്രാഞ്ചൈസികള്‍ക്ക് ചെലവഴിക്കാം. ലക്‌നൗ സൂപര്‍ ജയന്റ്‌സിന് നിലവില്‍ തുകയൊന്നും ബാക്കിയില്ല.
ഇന്‍ഗ്ലന്‍ഡ് ഓള്‍റൗന്‍ഡര്‍മാരായ ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, ഓസീസ് ഓള്‍റൗന്‍ഡര്‍ കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയവര്‍ ലേലത്തില്‍ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.
ലേലത്തില്‍ ഉയര്‍ന്ന വില ലഭിക്കുമെന്ന് കരുതപ്പെടുന്ന ഇന്‍ഗ്ലന്‍ഡ് ഓള്‍റൗന്‍ഡര്‍മാരായ സാം കറന്‍, ബെന്‍ സ്റ്റോക്‌സ്, ഓസ്‌ട്രേലിയന്‍ ഓള്‍റൗന്‍ഡര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെയൊക്കെ അടിസ്ഥാനവില 2 കോടി രൂപയാണ്. ഇക്കഴിഞ്ഞ ടി-20 ലോകകപില്‍ പ്ലയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ കറന് കൂടുതല്‍ വില ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
Keywords: News,Kerala,State,Top-Headlines,Sports,Cricket,IPL,IPL-2023-Auction, IPL 2023 Auction: Auctioneer Hugh Edmeades arrives in Kochi, will conduct mock auction today with all 10 IPL franchises