Follow KVARTHA on Google news Follow Us!
ad

Uorfi Javed | 'ഗ്ലാമറസ് വേഷത്തില്‍ പൊതുസ്ഥലത്ത് വീഡിയോ ചിത്രീകരണം; ബോളിവുഡ് താരം ഉര്‍ഫി ജാവേദ് ദുബൈയില്‍ പൊലീസ് കസ്റ്റഡിയില്‍'

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Bollywood,Actress,Police,Custody,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഗ്ലാമറസ് വേഷത്തില്‍ പൊതുസ്ഥലത്ത് വീഡിയോ ചിത്രീകരിച്ചുവെന്ന സംഭവത്തില്‍ ബോളിവുഡ് താരം ഉര്‍ഫി ജാവേദ് ദുബൈയില്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്‍സ്റ്റഗ്രാമില്‍ ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരം ഇപ്പോള്‍ ദുബൈ പൊലീസിന്റെ ചോദ്യംചെയ്യലിനു വിധേയയാകുകയാണെന്ന് ടൈംസ് ഓഫ് ഇന്‍ഡ്യ അടക്കമുള്ള ദേശീയമാധ്യമങ്ങളാണ് റിപോര്‍ട് ചെയ്തത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Influencer Uorfi Javed detained in Dubai for shooting video in 'revealing outfit', New Delhi, News, Bollywood, Actress, Police, Custody, National

ദുബൈയില്‍ പൊതുസ്ഥലത്ത് ഗ്ലാമറസ് വേഷം ധരിക്കാന്‍ അനുവാദമില്ലെന്നിരിക്കെയാണ് താരത്തിന്റെ പ്രവൃത്തി. ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ഉര്‍ഫി. കയ്യില്‍ കിട്ടുന്നതെല്ലാം ഫാഷനാക്കി മാറ്റുന്ന ഉര്‍ഫി ഫാഷന്‍ ലോകത്ത് ശ്രദ്ധേയയാണ്. തന്റെ അടുത്ത പ്രോജക്ടുകള്‍ക്കായി ഉര്‍ഫി ഒരാഴ്ചയായി യുഎഇയില്‍ ഉണ്ട്.

സണ്ണി ലിയോണിയും അര്‍ജുന്‍ ബിജ്ലാനിയും അവതാരകരായ സ്പ്ലിറ്റ്‌സ്വില എക്‌സ്4 ഡേറ്റിങ് റിയാലിറ്റി ഷോയിലാണ് ഉര്‍ഫി അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Keywords: Influencer Uorfi Javed detained in Dubai for shooting video in 'revealing outfit', New Delhi, News, Bollywood, Actress, Police, Custody, National.

Post a Comment