Follow KVARTHA on Google news Follow Us!
ad

Ishan Kishan | ഇഷാന്‍ കിഷന് ഇരട്ട സെഞ്ച്വറി; ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തില്‍ തകര്‍ത്താടി യുവതാരം

India vs Bangladesh 3rd ODI: Ishan Kishan Hits 200 In 126 Balls, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ധാക്ക: (www.kvartha.com) ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറിയുമായി തകര്‍ത്താടി ഇഷാന്‍ കിഷന്‍. 126 പന്തില്‍ 23 ഫോറും ഒമ്പത് സിക്സും സഹിതം ഇരട്ട ശതകം തികച്ച കിഷാന്‍ 210 റണ്‍സ് നേടി പുറത്തായി. 85 പന്തിലാണ് താരം 100 റണ്‍സ് തികച്ചത്. പിന്നീട് അതിവേഗമാണ് 200 റണ്‍സിലെത്തിയത്.
               
Latest-News, World, Top-Headlines, Sports, Cricket, India, BanglaDesh, Runs, India vs Bangladesh 3rd ODI: Ishan Kishan Hits 200 In 126 Balls.

ബംഗ്ലാദേശിനെതിരായ മുന്‍ രണ്ട് ഏകദിനങ്ങളില്‍ ടീം ഇന്ത്യ പരാജയപ്പെട്ടെങ്കിലും രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍, ചാറ്റോഗ്രാമില്‍ നടക്കുന്ന മത്സരത്തില്‍ ഇഷാന്‍ കിഷന്‍ നിര്‍ഭയമായി കളിച്ചു. തന്റെ കന്നി ഏകദിന സെഞ്ച്വറിയാണ് താരം കുറിച്ചത്. ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി നേടാതെ 200 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും കിഷാന്‍ സ്വന്തമാക്കി.

നേരത്തെ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച 93 റണ്‍സായിരുന്നു ഏകദിന ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്‌കോര്‍. ഇഷാന്റെ പത്താം ഏകദിനമാണ് ഇത്. അതേ സമയം കിഷാന് മികച്ച പിന്തുണയുമായി നിലയുറപ്പിച്ച വിരാട് കോഹ്ലിയും സെഞ്ചുറിക്ക് അടുത്ത് എത്തിയിട്ടുണ്ട്.

Keywords: Latest-News, World, Top-Headlines, Sports, Cricket, India, BanglaDesh, Runs, India vs Bangladesh 3rd ODI: Ishan Kishan Hits 200 In 126 Balls.< !- START disable copy paste -->

Post a Comment