Follow KVARTHA on Google news Follow Us!
ad

Police Booked | ലോകകപ് ഫുട്ബോള്‍ വിജയാഹ്ളാദപ്രകടനത്തിനിടെ പടക്കം പൊട്ടിച്ച് 8 വയസുകാരന്റെ കണ്ണിന് പരുക്കേറ്റ സംഭവം; 20 പേര്‍ക്കെതിരെ കേസെടുത്തു

Incident of 8-year-old boy's eye injured during World Cup victory celebration; Case against 20 people #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) ലോകകപ് ഫുട്ബോള്‍ വിജയാഹ്ളാദത്തിനിടെ പടക്കം പൊട്ടി എട്ട് വയസുകാരന്റെ കണ്ണിന് പരുക്കേറ്റ സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു അശ്രദ്ധമായി കൈക്കാര്യം ചെയ്തതിനാണ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തത്. 

News,Kerala,State,Kannur,Accident,Injured,Child,Case,Police,World Cup,Winner,Argentina,Complaint, Incident of 8-year-old boy's eye injured during World Cup victory celebration; Case against 20 people


കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അര്‍ജന്റീന ലോകചാംപ്യന്‍മാരായതിന്റെ വിജയാഹ്ളാദത്തിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ റിസ് വാന്റെ കണ്ണിലേക്ക് തെറിക്കുകയായിരുന്നു. ഇരുകണ്ണിനും പരുക്കേറ്റ റിസ്വാന്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവ് മാണിയൂര്‍ തരിയേരിയിലെ മടത്തിലെ വളപ്പില്‍ ബശീറിന്റെ പരാതിയിലാണ് മയ്യില്‍ പൊലീസ് കേസെടുത്തത്.

Keywords: News,Kerala,State,Kannur,Accident,Injured,Child,Case,Police,World Cup,Winner,Argentina,Complaint, Incident of 8-year-old boy's eye injured during World Cup victory celebration; Case against 20 people 

Post a Comment