ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിക്ക് രാജ്യസഭയില്‍ ഉപരാഷ്ട്രപതിയുടെ വിമര്‍ശനം. കേന്ദ്രസര്‍കാര്‍ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുന്നുവെന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പാര്‍ലമെന്ററി പാര്‍ടി യോഗത്തിലാണു സോണിയ ഗാന്ധി ഈ പരാമര്‍ശം നടത്തിയത്.
ഇതേച്ചൊല്ലി രാജ്യസഭയില്‍ ബഹളവും നടന്നു. സോണിയാഗാന്ധിയുടെ പരാമര്‍ശം ശരിയായില്ലെന്നും അത് അനവസരത്തിലുള്ളതും ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് ധ്വനിപ്പിക്കുന്നതുമായിരുന്നുവെന്നും ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സഭയ്ക്കു പുറത്ത് നടത്തിയ പ്രസ്താവനയില്‍ ചര്‍ച വേണ്ടെന്നുള്ള നിലപാടിലായിരുന്നു കോണ്‍ഗ്രസ്.
അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം ചര്‍ച ചെയ്യണമെന്ന ആവശ്യത്തിന്റെ പേരിലും കേന്ദ്രസര്‍വകലാശാലകളിലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും ഹിന്ദി അധ്യയന മാധ്യമമാക്കാനുള്ള നീക്കത്തെച്ചൊല്ലിയും രാജ്യസഭയില്‍ ബഹളമുണ്ടായി. നിശ്ചയിച്ചതിലും ഒരാഴ്ച മുന്‍പ് തന്നെ രാജ്യസഭയും ലോക്‌സഭയും പിരിഞ്ഞു.
Keywords: 'Inappropriate': Vice President J Dhankhar On Sonia Gandhi's Remarks About Judiciary, New Delhi, News, Politics, Congress, Criticism, Sonia Gandhi, National.