IMA | കോവിഡ്: അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും എല്ലാവരും കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ഐഎംഎ
Dec 22, 2022, 16:11 IST
ന്യൂഡെല്‍ഹി: (www.kvartha.com) വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അടിയന്തരമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐഎംഎ). ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ഐഎംഎ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് എല്ലാവരും എടുക്കണമെന്നും ഐഎംഎ നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, വിവാഹം, രാഷ്ട്രീയ-സാമൂഹിക യോഗങ്ങള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും ഐഎംഎയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്‍ഡ്യയില്‍ 145 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്. ഇതില്‍ നാല് കേസുകള്‍ പുതിയ കോവിഡ് വകഭേദമായ ബിഎഫ് 7 ആണ്. യുഎസ്എ, ജപാന്‍, സൗത് കൊറിയ, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5.37 ലക്ഷം പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.
Keywords: IMA issues advisory to avoid impending COVID outbreak, New Delhi, News, Health, Health and Fitness, COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.