Follow KVARTHA on Google news Follow Us!
ad

Rahul Gandhi | 'ഉത്തരേന്ത്യയിലെ കൊടും തണുപ്പിലും എങ്ങനെയാണ് വെറും ടീ ഷര്‍ട്ട് മാത്രം ധരിച്ച് നടക്കാനാവുന്നത്'; രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ; വീഡിയോ

'I'm Asked How I Don't Feel Cold...': Rahul Gandhi On Walking In A T-Shirt, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഭാരത് ജോഡോ യാത്ര രാജ്യതലസ്ഥാനത്ത് എത്തിയപ്പോള്‍ ഉത്തരേന്ത്യയിലെ തണുപ്പുകാലത്ത് എങ്ങനെയാണ് വെറും ടീ ഷര്‍ട്ട് മാത്രം ധരിച്ച് നടക്കുന്നതെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'എനിക്ക് തണുപ്പ് അനുഭവപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ എന്നോട് ചോദിക്കുന്നു, പക്ഷേ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇന്ത്യയിലെ കര്‍ഷകരോടും തൊഴിലാളികളോടും ഈ ചോദ്യം ചോദിക്കാത്തത്?', രാഹുല്‍ ചോദിച്ചു.
           
Latest-News, National, Top-Headlines, New Delhi, Politics, Political-News, Congress, Rahul Gandhi, Video, 'I'm Asked How I Don't Feel Cold...': Rahul Gandhi On Walking In A T-Shirt.

'ഞാന്‍ 2,800 കിലോമീറ്റര്‍ നടന്നിട്ടുണ്ട്, പക്ഷേ അതൊരു വലിയ കാര്യമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ഷകര്‍ എല്ലാ ദിവസവും വളരെയധികം നടക്കുന്നു. കര്‍ഷകത്തൊഴിലാളികള്‍, ഫാക്ടറി തൊഴിലാളികള്‍ - അങ്ങനെ ഇന്ത്യയുടെ എല്ലാ ഭാഗത്തും നടക്കുന്നവരുണ്ട്', ചെങ്കോട്ടയ്ക്ക് സമീപം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ജനങ്ങളുടെ ഇടയില്‍ ഭയവും വെറുപ്പും പരത്തുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. '24 മണിക്കൂറും ഹിന്ദു-മുസ്ലിം വെറുപ്പുപടര്‍ത്തിയ ശേഷം ശേഷം അവര്‍ നമ്മുടെ എയര്‍പോര്‍ട്ടുകളും റോഡുകളുമെല്ലാം അവരുടെ ചങ്ങാതികള്‍ക്ക് വില്‍ക്കും. എല്ലായ്‌പ്പോഴും അവര്‍ നമ്മുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്',അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡെല്‍ഹിയിലേക്ക് പ്രവേശിച്ചത്. യാത്ര ചെങ്കോട്ടയ്ക്ക് സമീപം എത്തിയപ്പോള്‍ നടന്‍ കമല്‍ഹാസനും യാത്രയില്‍ പങ്കുചേര്‍ന്നു.

Keywords: Latest-News, National, Top-Headlines, New Delhi, Politics, Political-News, Congress, Rahul Gandhi, Video, 'I'm Asked How I Don't Feel Cold...': Rahul Gandhi On Walking In A T-Shirt.
< !- START disable copy paste -->

Post a Comment