ശരാശരി ശമ്പള പാക്കേജ് 19.49 ലക്ഷം രൂപയാണ്. പ്ലേസ്‌മെന്റിന്റെ ഒന്നാം ഘട്ടത്തിൽ 144 കമ്പനികൾ പങ്കെടുത്തു. ഇതിൽ 54 അന്തർദേശീയ കമ്പനികളുമുണ്ട്. പ്ലേസ്‌മെന്റിന്റെ രണ്ടാം ഘട്ടം 2023 ജനുവരിയിൽ ആരംഭിക്കും. ഐഐടി പുറത്തുവിട്ട കണക്കുകൾ പ്രകാരം, എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലുമായി 700-ലധികം വിദ്യാർഥികൾ പ്ലെയ്‌സ്‌മെന്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൈബ്രിഡ് മോഡിലാണ് പ്ലേസ്‌മെന്റ് നടത്തിയത്. അതിനാൽ കമ്പനികൾക്ക് ഓൺലൈനിലോ ഓഫ്‌ലൈനായോ അഭിമുഖം നടത്താനാകും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം രാജ്യാന്തര ഓഫറുകളുടെ എണ്ണത്തിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഐഐടി ഹൈദരാബാദിൽ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി മൊത്തം 46 അന്താരാഷ്ട്ര ഓഫറുകളാണ് ലഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ബി ടെക് വിദ്യാർഥികളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. ഈ വിഭാഗത്തിൽ ആദ്യ ആഴ്ചയിൽ തന്നെ 82% പ്ലേസ്‌മെന്റ് നിരക്ക് രേഖപ്പെടുത്തി.
Keywords: IIT Hyderabad Placements 2022: Students Get Over 500 Job Offers, Highest Package Recorded at Rs 63.7 lakhs, National,News,Top-Headlines,Latest-News,Hyderabad,Students,Salary.