ബെംഗ്‌ളുറു: (www.kvartha.com) മുസ്ലിംകള്‍ എതിര്‍ത്തിരുന്നെങ്കില്‍ മുഗള്‍ ഭരണകാലത്ത് ഇന്‍ഡ്യയില്‍ ഒരു ഹിന്ദുവും അവശേഷിക്കില്ലായിരുന്നുവെന്ന് കര്‍ണാടക മുന്‍ ജഡ്ജ് വസന്ത മുളസവലഗി. 'അവര്‍ക്ക് എല്ലാ ഹിന്ദുക്കളെയും കൊല്ലാമായിരുന്നു. നൂറുകണക്കിനു വര്‍ഷങ്ങളായി അവര്‍ ഭരിച്ചിട്ടും മുസ്ലിംകള്‍ ന്യൂനപക്ഷമായി തുടരുന്നത് എന്തുകൊണ്ട്?', മുലസവലഗി ചോദിച്ചു. വിജയപുരയില്‍ 'ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചോ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുളസവലഗിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
'മുസ്ലിംകള്‍ ഇതും അതും ചെയ്തുവെന്ന് അവകാശപ്പെടുന്നവര്‍, ഇന്‍ഡ്യയിലെ മുസ്ലീം ഭരണത്തിന്റെ 700 വര്‍ഷത്തെ ചരിത്രം എന്താണ് പറയുന്നതെന്ന് അറിയണം. മുഗള്‍ രാജാവായ അക്ബറിന്റെ ഭാര്യ ഹിന്ദുവായി തുടര്‍ന്നു, അവര്‍ ഇസ്ലാം മതം സ്വീകരിച്ചില്ല. അക്ബര്‍ തന്റെ മുറ്റത്ത് ഒരു കൃഷ്ണ ക്ഷേത്രം പണിതിരുന്നു. ആളുകള്‍ക്ക് ഇത് ഇപ്പോഴും കാണാനാകും', മുലസവലഗി കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ദൈവങ്ങളായ ശ്രീരാമനും ശ്രീകൃഷ്ണനും ഒരു നോവലിലെ കഥാപാത്രങ്ങള്‍ മാത്രമാണ്. അവര്‍ ചരിത്രപരമായ വ്യക്തിത്വങ്ങളല്ല. അശോക ചക്രവര്‍ത്തിയാണ് യഥാര്‍ഥ ചരിത്രപുരുഷന്‍. ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ വ്യക്തവും കൃത്യവുമാണ്. ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ സംവിധാനം പരാജയപ്പെടുന്നതാണ് സംശയങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിന് അറുതിവരുത്താന്‍ യുവാക്കള്‍ ജാഗ്രതയോടെ ഈ ദിശയില്‍ സജീവമാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Keywords: Latest-News, National, Top-Headlines, Karnataka, Bangalore, Judge, Muslims, Religion, History, Justice, If Muslims opposed, no Hindu would have been left in India during Mughal rule: Karnataka ex-judge.
< !- START disable copy paste -->
Post a Comment