Eye Sight | ബസ് യാത്രയ്ക്കിടെ റോഡിലേക്ക് താഴ്ന്നുനിന്ന മരച്ചില്ല മുഖത്തടിച്ച് നഴ്‌സിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ പരാതി
Dec 27, 2022, 12:16 IST
നെടുങ്കണ്ടം: (www.kvartha.com) ബസ് യാത്രയ്ക്കിടെ മരച്ചില്ല മുഖത്തടിച്ച് 31 കാരിക്ക് ഭാഗികമായി കാഴ്ച നഷ്ടമായി. നെടുങ്കണ്ടം കല്ലാര്‍ മാനിക്കാട്ട് ലിബിന്റെ ഭാര്യ നിഷയ്ക്കാണ് ദാരുണാനുഭവം നേരിട്ടത്. കട്ടപ്പനയിലെ ഒരു ആശുപത്രിയില്‍ നഴ്‌സായ നിഷ ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇക്കഴിഞ്ഞ 13ാം തീയതിയാണ് സംഭവം. കല്ലാറ്റില്‍ നിന്നു കട്ടപ്പനയിലേക്ക് പോകുമ്പോള്‍ എഴുകുംവയലിന് സമീപമാണ് അത്യാഹിതമുണ്ടായത്. നിഷ സഞ്ചരിച്ച ബസ് മറ്റൊര് ബസിനു സൈഡ് കൊടുക്കുന്നതിനിടെ റോഡില്‍ നീണ്ടുനിന്ന മരക്കൊമ്പ് കണ്ണില്‍ തട്ടുകയായിരുന്നു. കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി.
തേനിയിലും സൗകര്യമില്ലാതിരുന്നതിനാല്‍ മധുരയിലെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വലത് കണ്ണിന്റെ കാഴ്ച 80 ശതമാനവും ഇടത് കണ്ണിന്റേത് 20 ശതമാനവും നഷ്ടമായതായി കണ്ടെത്തി. കണ്ണിലേക്കുള്ള ഞരമ്പുകള്‍ക്കേറ്റ പരുക്കാണ് കാഴ്ച കുറയാന്‍ കാരണം. ശസ്ത്രക്രിയയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണിപ്പോള്‍ നിഷ.
സംഭവത്തില്‍ നിഷ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
Keywords: News,Kerala,State,Police,Complaint,Nurse,Health,Health & Fitness,PoliceStation,Local-News,Travel,bus, Idukki: Nurse accidently loses partial sight
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.