Follow KVARTHA on Google news Follow Us!
ad

Divorce | 'ബ്യൂടി പാര്‍ലറില്‍ പോകുന്നതിനും മേകപ് സാധനങ്ങള്‍ വാങ്ങാനും ഭര്‍ത്താവ് പണം തരുന്നില്ല'; വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഭാര്യ

'Husband doesn't pay for makeup,' wife reaches court seeking divorce#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com) വിചിത്രമായൊരു കാരണത്താല്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ച് യുവതി. ബ്യൂടി പാര്‍ലറില്‍ പോകുന്നതിനും തനിക്ക് മേകപ് സാധനങ്ങള്‍ വാങ്ങാനും ഭര്‍ത്താവ് പണം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് യുവതി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. തന്റെ രൂപം നല്ലതല്ലെന്നും അതിനാല്‍ തന്നെ കൂടെ നിര്‍ത്താനാകില്ലെന്നും ഭര്‍ത്താവ് പറഞ്ഞതായും യുവതി അപേക്ഷയില്‍ പറയുന്നു.

കേസിനെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. 2015ലാണ് ഡെല്‍ഹിയില്‍ സ്വദേശിയും ഒരു കംപനിയില്‍ ജോലിക്കാരനുമായ അമിതുമായി യുവതി വിവാഹിതയാകുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വേര്‍ പിരിഞ്ഞ് താമസം തുടങ്ങി. 

News,National,India,Lucknow,Uttar Pradesh,Local-News,Allegation,Marriage, Complaint,Police,Woman,Divorce,Court,Lifestyle & Fashion, 'Husband doesn't pay for makeup,' wife reaches court seeking divorce


വിവാഹം കഴിഞ്ഞിട്ട് ഏഴ് വര്‍ഷമായിട്ടും യുവതിക്ക് അമ്മയാകാന്‍ കഴിഞ്ഞിരുന്നില്ല. ഡോക്ടറിനെ കണ്ടപ്പോള്‍ ഓപറേഷന്‍ നടത്തണമെന്ന് നിര്‍ദേശിച്ചു. പണം തരാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം നിരസിക്കുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി ആക്ഷേപിക്കുന്നു. ഇത് പ്രശ്‌നങ്ങളുടെ ആക്കം കൂട്ടി. 

കൂടാതെ ഭര്‍ത്താവ് ചിലവിനുള്ള പണമോ മേകപ് സാധനങ്ങള്‍ വാങ്ങാനുള്ള പണമോ നല്‍കുന്നില്ലെന്നും ഭാര്യ ആരോപിക്കുന്നു. ഇതിന് പുറമെ യുവാവിന്റെ അമ്മയ്ക്കും അച്ഛനുമെതിരെ ഗുരുതര ആരോപണങ്ങളും യുവതി ഉന്നയിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് രാത്രി വീട്ടില്‍ നിന്നും പുറത്താക്കിയെന്നും യുവതി ആരോപിക്കുന്നു.


Keywords: News,National,India,Lucknow,Uttar Pradesh,Local-News,Allegation,Marriage, Complaint,Police,Woman,Divorce,Court,Lifestyle & Fashion, 'Husband doesn't pay for makeup,' wife reaches court seeking divorce

Post a Comment