Follow KVARTHA on Google news Follow Us!
ad

Hrithik Roshan | 'സിനിമാ രംഗത്തേക്ക് വരുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യം ഇല്ലായിരുന്നു'; താന്‍ നടനാകുന്നതിന് രാകേഷ് റോഷന്‍ എതിരായിരുന്നുവെന്ന് വെളിപ്പെടുത്തി ഹൃത്വിക് റോഷന്‍; കാരണം ഇത്

Hrithik Roshan Recalls Rakesh Roshan Was Against Him Becoming An Actor, Here's The Reason#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com) താന്‍ നടനാകുന്നതിന് പിതാവ് രാകേഷ് റോഷന്‍ എതിരായിരുന്നുവെന്ന് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. സിനിമാ രംഗത്തേക്ക് വരുന്നതില്‍ തന്റെ പിതാവിന് ആദ്യകാലത്ത് താല്‍പര്യം ഇല്ലായിരുന്നുവെന്ന് വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡ് താരം വെളിപ്പെടുത്തി. 

റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ജിദ്ദയിലെത്തിയപ്പോഴായിരുന്നു ഈ രംഗത്തേക്ക് തന്നെ കൊണ്ടു വരുന്നതില്‍ പിതാവ് എന്തിന് മടിച്ചുവെന്ന് ഹൃത്വിക് തുറന്നു പറഞ്ഞത്

'പിതാവിന് സിനിമ രംഗത്ത് നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. ഇതുകാരണം ഞാന്‍ സിനിമയിലേക്ക് വരുന്നതിനെ എന്റെ പിതാവ് എതിര്‍ത്തിരുന്നു. 20 വര്‍ഷത്തോളം പിതാവ് ശരിക്കും  കഠിനമായി പരിശ്രമിച്ചു, പിതാവ് കടന്നുപോയ അവസ്ഥയിലൂടെ ഞാന്‍ കടന്നുപോകാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. എന്നാല്‍ എനിക്ക് സ്വയം തെളിയിക്കണമായിരുന്നു. വളരെ മുരടിച്ച ഒരു ചെറുപ്പകാലത്ത് നിന്നും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു' -ഹൃത്വിക് പറഞ്ഞു.

News,National,Cinema,Actor,Entertainment,Lifestyle & Fashion,Bollywood,Latest-News, Hrithik Roshan Recalls Rakesh Roshan Was Against Him Becoming An Actor, Here's The Reason


സംസാര വൈകല്യം മൂലം ഹൃത്വികിന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ താരം ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാന്‍ ഒരു ഫൗന്‍ഡേഷന്‍ ആരംഭിച്ചിട്ടുണ്ട്. 

'ഞാന്‍ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരിലും ഞാന്‍ എന്നെത്തന്നെ കാണുന്നു, അത് ആളുകളുമായി വളരെ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ എന്നെ പ്രാപ്തനാക്കുന്നു. അത് എന്നെ വളരെ സഹാനുഭൂതിയും സഹിഷ്ണുതയും ക്ഷമയും ഉള്ളവനാക്കുന്നു.' - ഫൗന്‍ഡേഷനെ സംബന്ധിച്ച് താരം പ്രതികരിച്ചു. 

സംസാര വൈകല്യത്തെ സൂചിപ്പിച്ചാല്‍ നിര്‍ഭാഗ്യവശാല്‍, പരിഹസിക്കപ്പെടുന്ന വൈകല്യങ്ങളില്‍ ഒന്നാണിത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. നിങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല, പക്ഷേ അത് തമാശയായി തോന്നുന്നതിനാല്‍ അവര്‍ നീചമായി ആക്രമിക്കപ്പെടുന്നു. അതുകൊണ്ട് ഇതുപോലൊരു പ്രശ്നത്താല്‍ കഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ ബാല്യകാലം നരകമാണ്. നരകത്തിന്റെ എല്ലാ ചെറിയ നിമിഷങ്ങളിലൂടെയും നിങ്ങള്‍ കടന്നുപോകേണ്ടിവരും താരം കൂട്ടിച്ചേര്‍ത്തു. 

Keywords: News,National,Cinema,Actor,Entertainment,Lifestyle & Fashion,Bollywood,Latest-News,  Hrithik Roshan Recalls Rakesh Roshan Was Against Him Becoming An Actor, Here's The Reason

Post a Comment