GST fraud | ജിഎസ്ടി തട്ടിപ്പ്: 2 പ്ലാസ്റ്റിക് ബാഗ് നിര്‍മാണ കമ്പനികള്‍ക്ക് 3.17 കോടി രൂപ പിഴ ചുമത്തി

 


ADVERTISEMENT

ഷിംല: (www.kvartha.com) ജിഎസ്ടി നിയമം ലംഘിച്ചതിന് രണ്ട് ക്യാരി ബാഗ് നിര്‍മാണ കമ്പനികള്‍ക്ക് 3.17 കോടി രൂപ പിഴചുമത്തി. ഹിമാചല്‍ പ്രദേശിലെ സിര്‍മൗറിലും സോളനിലുമുള്ള കമ്പനികള്‍ക്കാണ് സംസ്ഥാന നികുതി, എക്‌സൈസ് വകുപ്പിന്റെ സൗത്ത് എന്‍ഫോഴ്‌സ്‌മെന്റ് സോണ്‍ ടീം പിഴ ചുമത്തിയത്. നെയ്‌തെടുക്കാത്ത ക്യാരി ബാഗുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ കമ്പനികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി മാത്രമാണ് നല്‍കിയതെന്നാണ് ആരോപണം.
               
GST fraud | ജിഎസ്ടി തട്ടിപ്പ്: 2 പ്ലാസ്റ്റിക് ബാഗ് നിര്‍മാണ കമ്പനികള്‍ക്ക് 3.17 കോടി രൂപ പിഴ ചുമത്തി

വ്യാപാരികള്‍ ജിഎസ്ടി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്ന് റീഫണ്ട് വാങ്ങിയതായും പരാതിയുണ്ട്. സോളന്‍, സിര്‍മൗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് കമ്പനികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മൊത്തം 7.27 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. റീഫണ്ട് പിന്‍വലിച്ച ഏഴ് കമ്പനികളില്‍ മറ്റ് അഞ്ച് കമ്പനികള്‍ക്കെതിരെയും പിഴ ഈടാക്കാനുള്ള നടപടികള്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് റവന്യൂ നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ നഷ്ടമാണ് ഉണ്ടായത്. ഏഴ് കമ്പനികളില്‍ ബാക്കിയുള്ള അഞ്ചെണ്ണം ഉദ്യോഗസ്ഥര്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്, തെറ്റായ നിര്‍ദ്ദേശം നല്‍കിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Keywords:  Latest-News, National, Top-Headlines, Himachal Pradesh, GST, Income Tax, Fraud, Fine, Plastic, Business, HP: Two plastic bag manufacturing companies slapped with Rs 3.17 crores fine for GST fraud.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia