Follow KVARTHA on Google news Follow Us!
ad

Investigation | വനിതാ പൊലീസ് ഓഫീസര്‍ വിദ്യാര്‍ഥിനിയായി കോളേജില്‍ ചേര്‍ന്നു! 3 മാസത്തോളം തെളിവുകള്‍ തേടി 'സഹപാഠികള്‍ക്കിടയില്‍' നടന്നു; ഒടുവില്‍ കേസ് തെളിയിച്ചത് ഇങ്ങനെ

How Woman Cop Posed As College Student For 3 Months To Crack Ragging Case, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഭോപ്പാല്‍: (www.kvartha.com) ഈ യുവതി മറ്റുള്ളവരെപ്പോലെ തന്നെ ദിവസവും കോളജിലുണ്ടാകും, തോളില്‍ ബാഗുമായി. സുഹൃത്തുക്കളുമായി സംസാരിക്കുകയും കാന്റീനില്‍ സമയം ചിലവഴിക്കുകയും ക്ലാസില്‍ നിന്ന് 'മുങ്ങി' മറ്റുകുട്ടികള്‍ക്കൊപ്പം കറങ്ങുകയും ചെയ്യുന്നു. പക്ഷെ, അവര്‍ യഥാര്‍ഥത്തില്‍ കോളജ് വിദ്യാര്‍ഥിയായിരുന്നില്ല. കോളജ് ക്യാമ്പസിലെ റാഗിങ്ങിന്റെ തെളിവുകള്‍ ശേഖരിക്കാനെത്തിയ രഹസ്യ പൊലീസായിരുന്നു. മറ്റ് വിദ്യാര്‍ഥികളാരും ഇത് തിരിച്ചറിഞ്ഞതുമില്ല.
         
Latest-News, National, Top-Headlines, Madhya Pradesh, Investigates, College, Lady Police, Police, Student, How Woman Cop Posed As College Student For 3 Months To Crack Ragging Case.

ഇന്‍ഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍ അടുത്തിടെ നടന്ന റാഗിംഗിനെതിരെയുള്ള നടപടികളില്‍ നിര്‍ണായക പങ്ക് വഹിച്ചത് മധ്യപ്രദേശ് പൊലീസിലെ കോണ്‍സ്റ്റബിളായ 24 കാരിയായ ശാലിനി ചൗഹാനാണ്. മൂന്ന് മാസത്തിനിടെ, ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ് ചെയ്ത 11 സീനിയര്‍ വിദ്യാര്‍ഥികളെ അവര്‍ കണ്ടെത്തി. നിലവില്‍ മൂന്ന് മാസത്തേക്ക് കോളേജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും സീനിയേഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

റാഗിങ്ങിനെക്കുറിച്ച് വിദ്യാര്‍ഥികളില്‍ നിന്ന് അജ്ഞാതമായ പരാതികള്‍ ലഭിച്ചതോടെയാണ് കേസ് ശ്രദ്ധയില്‍ പെടുന്നതെന്ന് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ തഹ്സീബ് ഖാസി പറഞ്ഞു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ തലയിണ ഉപയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെയുള്ള അശ്ലീല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി. എന്നാല്‍ ഭാവിയിലെ പീഡനം ഭയന്ന് പരാതിക്കാര്‍ മുന്നോട്ട് വരുകയോ പ്രതികളുടെ പേര് പറയുകയോ ചെയ്തില്ല. 'ഞങ്ങള്‍ കാമ്പസില്‍ പരിശോധിക്കാന്‍ പോയിരുന്നു, പക്ഷേ വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ യൂണിഫോമില്‍ കണ്ടപ്പോള്‍ അവര്‍ മുന്നോട്ട് വന്നില്ല', ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ശാലിനിയോടും മറ്റ് കോണ്‍സ്റ്റബിള്‍മാരോടും സാധാരണ വസ്ത്രത്തില്‍ ക്യാമ്പസിലും പരിസരത്തും കാന്റീനിലും അടുത്തുള്ള ചായക്കടകളിലും വിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. സീനിയര്‍ വിദ്യാര്‍ഥികളുടെ പെരുമാറ്റം ശാലിനി നിരീക്ഷിച്ചു, അവരുടെ പെരുമാറ്റം വളരെ പരുഷവും ആക്രമണാത്മകവുമായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, തങ്ങള്‍ അനുഭവിക്കുന്ന ഭയാനകമായ അനുഭവം അവര്‍ വിവരിച്ചു. തുടര്‍ന്ന് ശാലിനി തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഇത് തനിക്ക് തികച്ചും പുതിയ അനുഭവമാണെന്ന് ശാലിനി പറയുന്നു. ഞാന്‍ ദിവസവും വിദ്യാര്‍ഥിയുടെ വേഷത്തില്‍ കോളജില്‍ പോകും. കാന്റീനില്‍ വിദ്യാര്‍ഥികളോട് സംസാരിച്ചു. ഞാന്‍ എന്നെക്കുറിച്ച് സംസാരിക്കും, ക്രമേണ അവര്‍ എന്നോട് തുറന്നുപറയാന്‍ തുടങ്ങിയെന്നും അവര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് എപ്പോഴെങ്കിലും സംശയം തോന്നിയോ എന്ന ചോദ്യത്തിന്, 'ചിലപ്പോള്‍ അവര്‍ ചില ചോദ്യങ്ങള്‍ ചോദിക്കും, ഞാന്‍ ഒഴിഞ്ഞുമാറുകയും വിഷയം മാറ്റുകയും ചെയ്യും', ശാലിനി വ്യക്തമാക്കി.

Keywords: Latest-News, National, Top-Headlines, Madhya Pradesh, Investigates, College, Lady Police, Police, Student, How Woman Cop Posed As College Student For 3 Months To Crack Ragging Case.
< !- START disable copy paste -->

Post a Comment