ഭോപാല്‍: (www.kvartha.com) വിവാഹാഭ്യര്‍ഥന നടത്തിയ യുവതിയെ ക്രൂരമായി മര്‍ദിച്ച യുവാവിനോട് പ്രതികാരം ചെയ്തതായി റിപോര്‍ട്. 24 കാരനായ യുവാവിന്റെ വീട് മധ്യപ്രദേശ് സര്‍കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി. ധേര സ്വദേശിയായ വാഹന ഡ്രൈവര്‍ പങ്കജ് ത്രിപാഠിയുടെ വീടാണ് ഇടിച്ചുനിരത്തിയത്. ശനിയാഴ്ച വൈകിട്ട് മിര്‍സാപുരില്‍നിന്ന് അറസ്റ്റിലായ യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സും ഉദ്യോഗസ്ഥര്‍ റദ്ദാക്കി.
പൊലീസ് പറയുന്നത്: 19 കാരിയായ കാമുകിയെ പങ്കജ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.കാമുകി വിവാഹാഭ്യര്‍ഥന നടത്തിയതില്‍ അസ്വസ്ഥനായാണ് ആക്രമണം. തന്നെ വിവാഹം കഴിക്കണമെന്ന് കാമുകി ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പിന്നാലെ പെണ്‍കുട്ടിയെ പങ്കജ് അടിച്ചുവീഴ്ത്തുകയായിരുന്നു.
വീഡിയോ ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍കാര്‍, പങ്കജ് ത്രിപാഠിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്താന്‍ ഉത്തരവിടുകയായിരുന്നു. മധ്യപ്രദേശിലെ രേവ ജില്ലയില്‍ ധേര ഗ്രാമത്തിലാണ് പ്രതിയുടെ വീട്. മുഖ്യമന്ത്രിയുടെ ഉത്തരവിന് പിന്നാലെ പങ്കജിന്റെ വീട് ബുള്‍ഡോസറുപയോഗിച്ച് പൊളിച്ചുമാറ്റിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ അനാസ്ഥ കാണിച്ചതിന് മൗഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. മധ്യപ്രദേശില്‍ സ്ത്രീകളോട് അതിക്രമം കാണിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.
रीवा जिले के मऊगंज क्षेत्र में युवती के साथ हुई बर्बरता की घटना में अपराधी पंकज त्रिपाठी को गिरफ्तार कर उसके घर पर बुलडोजर चलाया गया। ड्राइवर पंकज का लाइसेंस भी कैंसल कर दिया गया है।
— Office of Shivraj (@OfficeofSSC) December 25, 2022
मध्यप्रदेश की धरती पर महिलाओं पर अत्याचार करने वाला कोई बख्शा नहीं जायेगा। pic.twitter.com/Z4gHr2lWsk
रीवा के मऊगंज क्षेत्र में प्रदेश की बिटिया के साथ हुई दुःखद घटना का एक वीडियो सोशल मीडिया पर वायरल हुआ था।
— Office of Shivraj (@OfficeofSSC) December 25, 2022
जैसे ही ये वीडियो मुख्यमंत्री श्री @ChouhanShivraj जी के संज्ञान में आया, उन्होंने संबंधित अधिकारियों को त्वरित कार्रवाई का आदेश दिया था। https://t.co/dZeg44beAT
Keywords: News,National,India,Madhya pradesh,Bhoppal,Crime,Accused,House,Local-News,Love,Arrested,police-station,Police,Video,Social-Media,CM, Chief Minister, Tweet, 'House bulldozed, accused arrested': MP govt's crackdown on man who attacked girlfriend on video