അബൂദബി: (www.kvartha.com) അബൂദബി രാജ്യാന്തര വിമാനത്താവളത്തില്‍ ചെക്-ഇന്‍ സേവനങ്ങളുടെ ഫീസ് വെട്ടിക്കുറച്ചു. 10 ദിര്‍ഹമാണ് കുറച്ചത്. നേരത്തെ പ്രായപൂര്‍ത്തിയായ യാത്രക്കാരന് 45 ദിര്‍ഹമായിരുന്നു ചെക് ഇന്‍ തുക. ഒരു കുട്ടിയ്ക്ക് 25 ദിര്‍ഹവും ശിശുവിന് 15 ദിര്‍ഹവും നല്‍കണം.
എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഫേസ് റെകഗ്‌നിഷന്‍ സംവിധാനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനാല്‍ ഇനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് സ്വന്തം മുഖം തന്നെ അവരവരുടെ ബോര്‍ഡിംഗ് പാസാക്കാം.
പാസ്പോര്‍ടോ എമിഗ്രേഷന്‍ ഐഡിയോ പോലും കാണിക്കാതെ യാത്രക്കാര്‍ക്ക് മിനിടുകള്‍ക്കുള്ളില്‍ യാത്രാനുമതി നേടാനാകുന്ന സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയവും തിരക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
തെരഞ്ഞെടുക്കപ്പെട്ട സെല്‍ഫ് സര്‍വീസ് ബാഗേജ് ടച് പോയിന്റുകള്‍, എമിഗ്രേഷന്‍ ഇ ഗേറ്റുകള്‍, ബോര്‍ഡിംഗ് ഗേറ്റുകള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഫേസ് റെകഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. വരും ദിവസങ്ങളില്‍ സംവിധാനം കൂടുതല്‍ ഗേറ്റുകളിലേക്കും കൊണ്ടുവരും.
അത്യാധുനിക ബയോമെട്രിക് കാമറകളാണ് വിമാനത്താവളത്തിലെ ഓരോ പോയിന്റുകളിലും സ്ഥാപിച്ചിരിക്കുന്നതെന്നും ഇത് സുരക്ഷ വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യ വിമാനത്താവളത്തിലെത്തുന്നവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്.
അത്യാധുനിക സാങ്കേതികവിദ്യ കൂടുതല്‍ ടച് പോയിന്റുകളിലേക്ക് ഉടന്‍ വ്യാപിപ്പിച്ച് എല്ലാ ടച് പോയിന്റുകളിലും ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം എന്ന നേട്ടം സ്വന്തമാക്കാനാണ് അബൂദബി പദ്ധതിയിടുന്നത്.
Keywords: News,World,international,Abu Dhabi,UAE,Airport,Top-Headlines, Holiday season in UAE: Abu Dhabi airport’s city check-in facility slashes service fee