Arrested | 'മഥുരയിലെ ശാഹി മസ്ജിദില്‍ ഹനുമാന്‍ ചാലിസ ചൊല്ലാനുള്ള ശ്രമത്തിനിടെ ഹിന്ദു മഹാസഭ നേതാവ് അറസ്റ്റില്‍'

 


ADVERTISEMENT

ലക്നൗ: (www.kvartha.com) മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദില്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്യാന്‍ പോകുകയായിരുന്ന അഖില ഭാരത ഹിന്ദു മഹാസഭ നേതാവിനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
സംഘടനയുടെ മറ്റ് എട്ട് നേതാക്കളെ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള അവരുടെ വീടുകളില്‍ തടങ്കലിലാക്കിയതായി പൊലീസ് പറഞ്ഞു.
                      
Arrested | 'മഥുരയിലെ ശാഹി മസ്ജിദില്‍ ഹനുമാന്‍ ചാലിസ ചൊല്ലാനുള്ള ശ്രമത്തിനിടെ ഹിന്ദു മഹാസഭ നേതാവ് അറസ്റ്റില്‍'

അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ആഗ്ര മേഖലാ ഇന്‍ചാര്‍ജ് സൗരഭ് ശര്‍മ, ഈദ്ഗാഹ് പള്ളിയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (സിറ്റി) മാര്‍ത്താണ്ഡേ സിംഗ് അറിയിച്ചു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ശാഹി മസ്ജിദ് ഈദ്ഗാഹില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ അഖില ഭാരത ഹിന്ദു മഹാസഭ ആഹ്വാനം ചെയ്തിരുന്നു.

ഈദ്ഗാഹില്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്യുമെന്ന ഹിന്ദുത്വ സംഘടനയുടെ പ്രഖ്യാപനം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയതായി എഎസ്പി കൂട്ടിച്ചേര്‍ത്തു.

Keywords:  Latest-News, National, Top-Headlines, Arrested, Religion, Political-News, Politics, Controversy, Masjid, Uttar Pradesh, Hindu Mahasabha, Shahi Idgah Masjid Mathura, Hindu Mahasabha leader detained during bid to recite Hanuman Chalisa at Shahi Idgah Masjid in Mathura.
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia