Follow KVARTHA on Google news Follow Us!
ad

High Court | 'പ്രീതി' എന്ന ആശയം പ്രവര്‍ത്തിക്കേണ്ടത് ചാന്‍സലറുടെ വ്യക്തിപരമായ താല്‍പര്യത്തിനല്ല, നിയമപരമായി മാത്രമാണെന്നും ഗവര്‍ണറോട് കോടതി; സെനറ്റ് നിഴല്‍ യുദ്ധം നടത്തിയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,University,Governor,Trending,Kerala,High Court of Kerala,News,
കൊച്ചി: (www.kvartha.com) കേരള സര്‍വകലാശാല സെനറ്റ് ചാന്‍സലറായ താനുമായി നിഴല്‍ യുദ്ധം നടത്തുകയാണ് ചെയ്തതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈകോടതില്‍. സെര്‍ച് കമിറ്റി അംഗത്തെ സെനറ്റ് നാമ നിര്‍ദേശം ചെയ്തിരുന്നെങ്കില്‍ അതിന് അനുസൃതമായി പുതിയ വിജ്ഞാപനം ഇറങ്ങുമായിരുന്നു എന്നും അതിനു പകരം തന്റെ നടപടിക്കെതിരെ പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നും തുടര്‍ന്നാണു പ്രീതി പിന്‍വലിക്കേണ്ടി വന്നതെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.

High Court on Kerala University Senate issue, Kochi, University, Governor, Trending, Kerala, High Court of Kerala, News

ഇതോടെ ചാന്‍സലറുടെ വ്യക്തിപരമായ താല്‍പര്യത്തിനല്ല, നിയമപരമായി മാത്രമാണ് 'പ്രീതി' എന്ന ആശയം പ്രവര്‍ത്തിക്കേണ്ടതെന്നു ഹൈകോടതി വ്യക്തമാക്കി. പുറത്താക്കിയ നടപടിക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി നിലപാടു വ്യക്തമാക്കിയത്. ചാന്‍സലര്‍ ദുരുദ്ദേശ്യപരമായി പ്രവര്‍ത്തിച്ചു എന്നല്ല പറയുന്നതെന്നും കോടതി വിശദീകരിച്ചു. കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി, വ്യാഴാഴ്ച വിധി പറയാന്‍ മാറ്റി വച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

പുറത്താക്കല്‍ നിയമ വിരുദ്ധമാണെന്നും, നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. വൈസ് ചാന്‍സലര്‍ (വിസി) നിയമനത്തിനായി ഗവര്‍ണര്‍ രണ്ടംഗ സെര്‍ച് കമിറ്റി രൂപീകരിച്ചത് അടക്കം ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നു. വിസി നിയമന നടപടികള്‍ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജിയില്‍ നേരത്തേ സെര്‍ച് കമിറ്റിയിലേക്ക് നോമിനിയെ നാമനിര്‍ദേശം ചെയ്യാന്‍ സെനറ്റിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

സര്‍വകലാശാലാ വിസി നിയമനത്തിനായി സെര്‍ച് കമിറ്റി രൂപീകരിച്ച ഗവര്‍ണറുടെ വിജ്ഞാപനം മാറ്റണമെന്ന ശാഠ്യമെന്തിനാണെന്നും സെര്‍ച് കമിറ്റിയിലേക്ക് സെനറ്റ് ഒരാളെ നിര്‍ദേശിച്ചാല്‍ അവസാനിക്കുന്ന പ്രശ്‌നമേയുള്ളൂവെന്നും നേരത്തേ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി വിശദീകരിച്ചിരുന്നു.

Keywords: High Court on Kerala University Senate issue, Kochi, University, Governor, Trending, Kerala, High Court of Kerala, News.

Post a Comment