തിരുവനന്തപുരം: (www.kvartha.com) തെക്ക് -പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്ര ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറ് - തെക്ക് ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്ക വഴി കോമോറിന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നാണ് പ്രവചനം.
ഇതിന്റെ ഫലമായി തെക്കന്‍ കേരളത്തില്‍ ഡിസംബര്‍ 26ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: News,Kerala,State,Thiruvananthapuram,Top-Headlines,Weather,Rain,Alerts, Heavy rain expected in Kerala on December 26