Follow KVARTHA on Google news Follow Us!
ad

SC Verdict | 'യൂട്യൂബ് പരസ്യങ്ങള്‍ കാരണം പരീക്ഷയില്‍ തോറ്റു; 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം'; വിചിത്ര ഹര്‍ജിയുമായി യുവാവ്; സുപ്രീം കോടതി ചെയ്തത് ഇങ്ങനെ!

He Failed Exam, Blamed YouTube Ads And Wanted ? 75 Lakh; Court Said This, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പരീക്ഷയില്‍ തോറ്റതിന് യൂട്യൂബിനെ കുറ്റപ്പെടുത്തുകയും കമ്പനിയോട് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് സുപ്രീം കോടതിയില്‍ വിചിത്രമായ ഹര്‍ജി. യൂട്യൂബില്‍ അശ്ലീല പരസ്യങ്ങള്‍ വരുന്നുണ്ടെന്നും അത് കണ്ട് ശ്രദ്ധ തെറ്റിയെന്നും ഇതുമൂലം തനിക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും ആരോപിച്ചാണ് യുവാവ് ഹര്‍ജി നല്‍കിയത്.
         
Latest-News, National, Top-Headlines, Supreme Court of India, Court Order, Verdict, Examination, YouTube, He Failed Exam, Blamed YouTube Ads And Wanted ? 75 Lakh; Court Said This.

ഹര്‍ജി കണ്ടയുടന്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് അത് തള്ളുകയും സമയം കളയാന്‍ വേണ്ടി മാത്രമാണ് ഈ ഹര്‍ജിയെന്നും പറഞ്ഞു. മാത്രമല്ല, അതൃപ്തി പ്രകടിപ്പിച്ച് ബെഞ്ച്, ഇത് ഏറ്റവും മോശം ഹര്‍ജികളില്‍ ഒന്നാണെന്ന് വിശേഷിപ്പിക്കുകയും യുവാവിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. നിങ്ങള്‍ക്ക് ഒരു പരസ്യം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് കാണരുതെന്നും ബെഞ്ച് പറഞ്ഞു.

ആനന്ദ് പ്രകാശ് ചൗധരി എന്ന വിദ്യാര്‍ഥിയാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. യുട്യൂബിലെ അശ്ലീല പരസ്യങ്ങള്‍ കാരണം തന്റെ ശ്രദ്ധ തെറ്റിയെന്നും മധ്യപ്രദേശ് പൊലീസിലെ റിക്രൂട്ട്മെന്റ് പരീക്ഷയില്‍ വിജയിക്കാനായില്ലെന്നും യുവാവ് വാദിച്ചു. ഇതിന് പകരമായി യൂട്യൂബ് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. മാത്രമല്ല, യുട്യൂബില്‍ ഇത്തരം പരസ്യങ്ങള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

തുടക്കത്തില്‍ തന്നെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളുകയും ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പിന്നീട്, ഹിന്ദിയില്‍ വാദിച്ച ഹരജിക്കാരന്‍ തനിക്ക് മാപ്പ് നല്‍കണമെന്നും ചുമത്തിയ പിഴ ഒഴിവാക്കണമെന്നും സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു. താന്‍ തൊഴില്‍രഹിതനാണെന്നും യുവാവ് പറഞ്ഞു. ഇതോടെ പിഴ ഒരു ലക്ഷം രൂപയില്‍ നിന്ന് 25,000 രൂപയായി കുറയ്ക്കുന്നതായി ബെഞ്ച് അറിയിച്ചു.

Keywords: Latest-News, National, Top-Headlines, Supreme Court of India, Court Order, Verdict, Examination, YouTube, He Failed Exam, Blamed YouTube Ads And Wanted ? 75 Lakh; Court Said This.
< !- START disable copy paste -->

Post a Comment