Follow KVARTHA on Google news Follow Us!
ad

Allegation | 'ട്രെയിനില്‍ പരസ്യ മദ്യപാനം; വീഡിയോ പകര്‍ത്തിയപ്പോള്‍ വളരെ മോശമായി ദേഹത്ത് കയറിപ്പിടിച്ചു; പൊലീസ് എത്തിയപ്പോള്‍ അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ഇറങ്ങാന്‍ പറഞ്ഞു': ആരോപണവുമായി ഹനാന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Panjab,News,Allegation,Police,Social Media,Train,National,
ജലന്തര്‍: (www.kvartha.com) ഏതാനും വര്‍ഷം മുമ്പ് സ്‌കൂള്‍ യൂനിഫോമില്‍ മീന്‍ വിറ്റ് മാധ്യമങ്ങളില്‍ നിറഞ്ഞ ഹനാന്‍ എന്ന വിദ്യാര്‍ഥിയെ ഓര്‍മയില്ലേ? യൂട്യൂബിലും സമൂഹമാധ്യമത്തിലും സജീവമായ ഹനാന്‍ ഇപ്പോള്‍ ട്രെയിന്‍ യാത്രക്കിടയില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ്.

യാത്രക്കിടയില്‍ മദ്യലഹരിയിലുള്ള യാത്രക്കാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഹനാന്‍ പറയുന്നു. ഇതില്‍ ഒരു പഞ്ചാബി തന്റെ ശരീരത്ത് കടന്നുപിടിച്ചെന്നും ട്രെയിനില്‍ ഒരു സംഘം പരസ്യമായി മദ്യപിച്ചതു വീഡിയോയില്‍ പകര്‍ത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് ഹനാന്‍ പറയുന്നത്.

Hanan, a girl student says she had a bad experience in train, Panjab, News, Allegation, Police, Social Media, Train, National

സംഭവം അറിഞ്ഞെത്തിയ പൊലീസ് മോശമായി പെരുമാറിയെന്നും ഹനാന്‍ ആരോപിക്കുന്നു. ജലന്തറില്‍ ഒരു പരീക്ഷ എഴുതാന്‍ പോകുന്ന വഴിക്കാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. പുറത്തുവിട്ട വീഡിയോ ശ്രദ്ധയില്‍പ്പെട്ട് പൊലീസ് എത്തിയെന്നും എന്നാല്‍ അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനില്‍ നിന്ന് ഇറങ്ങാനാണ് അവര്‍ ആവശ്യപ്പെട്ടതെന്നും ഹനാന്‍ ആരോപിക്കുന്നു.



Keywords: Hanan, a girl student says she had a bad experience in train, Panjab, News, Allegation, Police, Social Media, Train, National.

Post a Comment