Follow KVARTHA on Google news Follow Us!
ad

Gun fires | മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു; വെടി പൊട്ടിയത് ഗാര്‍ഡ് റൂമില്‍ നിന്ന്; ആര്‍ക്കും പരുക്കില്ല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Gun attack,Police,Pinarayi-Vijayan,Chief Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ക്ലിഫ് ഹൗസിലെ ഗേറ്റില്‍ ഗാര്‍ഡ് ഡ്യൂടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പക്കലുണ്ടായിരുന്ന തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്.

Gun accidentally fires at Cliff House; CM not present, Thiruvananthapuram, News, Politics, Gun attack, Police, Pinarayi-Vijayan, Chief Minister, Kerala

ചൊവ്വാഴ്ച രാവിലെ, മുഖ്യമന്ത്രി നിയസഭയിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഒന്‍പതരയോടെയാണ് സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. അതീവസുരക്ഷാ മേഖലയാണ് ക്ലിഫ് ഹൗസ്. അതിനാല്‍ വിഷയം ഗൗരവതരമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

Keywords: Gun accidentally fires at Cliff House; CM not present, Thiruvananthapuram, News, Politics, Gun attack, Police, Pinarayi-Vijayan, Chief Minister, Kerala.

Post a Comment