Follow KVARTHA on Google news Follow Us!
ad

Gujarat Oath | ഗുജറാത്തിൽ ബിജെപി സർക്കാർ ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും; അതിഥികളായി 200 സന്യാസിമാർ; മോഡിയടക്കമുള്ള ഉന്നതരെത്തും

Gujarat Oath Today, PM, Top Ministers And 200 Saints To Attend #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

അഹ്‌മദാബാദ്: (www.kvartha.com) ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ ബിജെപി സര്‍ക്കാര്‍ ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 25 ഓളം കാബിനറ്റ് മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാന തലസ്ഥാനത്തെ പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തിനുള്ളിലെ ഹെലിപാഡ് മൈതാനത്ത് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് ഗുജറാത്തിന്റെ 18-ാമത് മുഖ്യമന്ത്രിയായി പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുക്കും.182 സീറ്റുകളിൽ 156 എണ്ണവും 53 ശതമാനം വോട്ട് വിഹിതവുമായി വൻ വിജയമാണ് സംസ്ഥാനത്ത് ബിജെപി നേടിയത്.        

Gujarat Oath Today, PM, Top Ministers And 200 Saints To Attend, National, News,Top-Headlines,Latest-News,Ahmedabad,Gujarat,oath,Prime Minister,BJP,Politics.

ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, മറ്റ് കേന്ദ്ര മന്ത്രിമാർ എന്നിവർ പങ്കെടുക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സഖ്യകക്ഷി നേതാക്കളും പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസമിലെ ഹിമന്ത ബിശ്വ ശർമ, ഹരിയാനയുടെ മനോഹർ ലാൽ ഖട്ടർ, മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാൻ, കർണാടകയിലെ ബസവരാജ് ബൊമ്മൈ, ഉത്തരാഖണ്ഡിലെ പുഷ്‌കർ സിങ് ധാമി, മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ, ഉപദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ സംബന്ധിക്കും.

ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മുതിർന്ന നേതാവ് ബിഎൽ സന്തോഷ്, ഗുജറാത്തിൽ പ്രചാരണത്തിനെത്തിയ എംപിമാർ എന്നിവരും പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ഗാന്ധിനഗറിലെ ഹെലിപാഡിൽ മൂന്ന് വലിയ സ്റ്റേജുകളുണ്ടാകും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേണ്ടിയായിരിക്കും മധ്യനിര. പ്രധാന വേദിയുടെ വലതുവശത്ത് പ്രധാനമന്ത്രിക്കും വിവിഐപികൾക്കും സൗകര്യമൊരുക്കും. ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സംസ്ഥാനത്തെ 200 സന്യാസിമാരെ ഇടതുവശത്ത് ഇരുത്തും.

എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള അംഗങ്ങളും ചടങ്ങിൽ സംബന്ധിക്കുമെന്നും എന്നാൽ പാട്ടിദാർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി, വർഗക്കാർ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകുമെന്നും വൃത്തങ്ങൾ അറിയിച്ചു. പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പിന്നാക്ക പട്ടികജാതി-വര്‍ഗ വോട്ടുകള്‍ ഇത്തവണ വലിയ രീതിയില്‍ സമാഹരിക്കാനായെന്നാണ് ബിജെപിയുടെ വിലയിരുത്തുന്നത്.

Keywords: Gujarat Oath Today, PM, Top Ministers And 200 Saints To Attend, National, News,Top-Headlines,Latest-News,Ahmedabad,Gujarat,oath,Prime Minister,BJP,Politics.

Post a Comment