ന്യൂഡെൽഹി: (www.kvartha.com) നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോടെണ്ണൽ പുരോഗമിക്കുമ്പോൾ ഗുജറാതിൽ ബിജെപി ചരിത്രവിജയത്തിലേക്ക് നീങ്ങുന്നു. അതേസമയം ഹിമാചലിൽ കോൺഗ്രസ് മുന്നിലാണ്. ഗുജറാതിൽ ആകെയുള്ള 182 സീറ്റിൽ ബിജെപി 145 സീറ്റുകളിൽ ലീഡ് ചെയ്യുന്നു, കോൺഗ്രസ് 24 സീറ്റിലും എഎപി എട്ട് സീറ്റിലും മുന്നിലാണ്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ഹിമാചൽ പ്രദേശിലെ പ്രാരംഭ ട്രെൻഡുകളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആകെയുള്ള 68 സീറ്റിൽ കോൺഗ്രസ് 32 സീറ്റിലും ബിജെപി 31 സീറ്റിലും മുന്നിലാണ്. സിപിഎം ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. നിലവിൽ ബിജെപിയാണ് ഹിമാചലിൽ ഭരണത്തിലുള്ളത്.
ഗുജറാതിൽ 2017ലെ വാശിയേറിയ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 സീറ്റുകളും കോണ്‍ഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്. മറ്റുപാര്‍ടികള്‍ക്ക് ആറു സീറ്റുകളും ലഭിച്ചു. തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ പലപ്പോഴായി ബിജെപിയിലേക്കു ചേക്കേറിയതോടെ ബിജെപിക്ക് 111 സീറ്റായിരുന്നു ഉണ്ടായിരുന്നത്.
Keywords: Gujarat, HP Assembly Election Results, National,News,New Delhi,Top-Headlines,Latest-News,Gujarat,Election Commission,BJP,Congress,Result.