Follow KVARTHA on Google news Follow Us!
ad

Exit Polls Results | ഗുജറാതില്‍ ബിജെപി ഇക്കുറിയും വമ്പന്‍ മുന്നേറ്റം നടത്തും; കോണ്‍ഗ്രസിന് കൈവശമുള്ള സീറ്റുകള്‍ നഷ്ടപ്പെടും; എഎപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നും എക്‌സിറ്റ് പോള്‍ പ്രവചനം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Ahmedabad,News,Politics,BJP,Congress,AAP,EXIT-POLL,Trending,National,
അഹ് മദാബാദ്: (www.kvartha.com) ഗുജറാതില്‍ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപിക്ക് ഇക്കുറിയും വമ്പന്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. പുറത്തുവന്ന രണ്ട് എക്‌സിറ്റ് പോളുകളും ബിജെപിക്കു പടുകൂറ്റന്‍ വിജയം പ്രവചിക്കുമ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനു കൈവശമുള്ള സീറ്റുകള്‍ നഷ്ടപ്പെടുമെന്നും എഎപിക്കു കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നും പ്രവചിക്കുന്നു.

Gujarat Exit Polls Results: BJP's 'double engine' likely to lure voters again, Ahmedabad, News, Politics, BJP, Congress, AAP, EXIT-POLL, Trending, National.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ:

ന്യൂസ് എക്‌സ്- ജന്‍ കി ബാത്: ബിജെപി- 117-140, കോണ്‍ഗ്രസ്+എന്‍സിപി- 34-51, എഎപി- 6-13

റിപബ്ലിക് ടിവി പിഎംഎആര്‍ക്യു: ബിജെപി-  128-148, കോണ്‍ഗ്രസ്+എന്‍സിപി- 30-42, എഎപി - 2-10

ടിവി9ഗുജറാതി: ബിജെപി - 125-130, കോണ്‍ഗ്രസ്+എന്‍സിപി - 40-50, എഎപി - 3-5

ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോടെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ഈ മാസം എട്ടിനാണു വോടെണ്ണല്‍. ആകെ 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാതില്‍ കേവല ഭൂരിപക്ഷത്തിനു 92 സീറ്റാണു വേണ്ടത്. പുറത്തുവന്ന എക്‌സിറ്റ് പോളുകളിലെല്ലാം ബിജെപിക്കു നൂറിലേറെ സീറ്റ് കിട്ടുമെന്നു പറയുന്നു. 2017ല്‍ ബിജെപി 99 സീറ്റും കോണ്‍ഗ്രസിന് 77 സീറ്റുമാണു ലഭിച്ചത്.

Keywords: Gujarat Exit Polls Results: BJP's 'double engine' likely to lure voters again, Ahmedabad, News, Politics, BJP, Congress, AAP, EXIT-POLL, Trending, National.

Post a Comment