Follow KVARTHA on Google news Follow Us!
ad

AAP | ഗുജറാതില്‍ മികച്ച പ്രകടനം; എഎപി ഇനി ദേശീയ പാര്‍ടി

Gujarat Election Result: AAP set to become a national party, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തോടെ ആം ആദ്മി പാര്‍ടി ഇനി ദേശീയ പാര്‍ടിയായി മാറും. ഇതുവരെയുള്ള ട്രെന്‍ഡുകളില്‍, എഎപി അഞ്ച് സീറ്റുകളില്‍ മുന്നിലാണ്. എഎപിക്ക് 12.90 ശതമാനം വോടാണ് ലഭിച്ചിട്ടുള്ളത്. ദേശീയ പാര്‍ടിയാകാന്‍, എഎപിക്ക് രണ്ട് സീറ്റും ആറ് ശതമാനം വോടുമാണ് വേണ്ടിയിരുന്നത്. ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പോടെ എഎപി ദേശീയ പാര്‍ടിയാകുമെന്ന് വോടെണ്ണല്‍ നടക്കുന്നതിനിടെ ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവകാശപ്പെട്ടിരുന്നു.
               
Latest-News, National, Top-Headlines, AAP, Political-News, Political Party, Politics, New Delhi, Gujrat, Assembly Election, Election, Gujarat Election Result: AAP set to become a national party.

നിലവില്‍, രാജ്യത്ത് എട്ട് അംഗീകൃത ദേശീയ പാര്‍ടികളുണ്ട്. ബിജെപി, കോണ്‍ഗ്രസ്, ബി എസ് പി, സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, നാഷണല്‍ പീപിള്‍സ് പാര്‍ടി എന്നിവയാണവ. തെരെഞ്ഞെടുപ്പ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ടികള്‍ മൂന്ന് നിബന്ധനകളില്‍ ഏതെങ്കിലും ഒന്ന് നിറവേറ്റിയാല്‍ ദേശീയ കക്ഷിയായി അംഗീകരിക്കും. കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് ശതമാനം ലോക്‌സഭാ സീറ്റുകളില്‍ വിജയം, ലോക്‌സഭ തെരഞ്ഞെടുപ്പിലോ സംസ്ഥാന തെരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറ് ശതമാനം വോട് നേടുകയും നാല് ലോകസഭ സീറ്റുകളില്‍ വിജയവും, നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാര്‍ടി പദവി എന്നിവയാണ് നിബന്ധനകള്‍.

ഡെല്‍ഹിയിലും പഞ്ചാബിലും എഎപി സര്‍കാര്‍ ഭരണത്തിലാണ്. ഈ വര്‍ഷം ആദ്യം നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6.77 ശതമാനം വോടും രണ്ട് സീറ്റും നേടിയിരുന്നു. അതിനാല്‍, ഒരു ദേശീയ പാര്‍ടിയായി അംഗീകരിക്കപ്പെടാന്‍ തെരഞ്ഞെടുപ്പ് നടന്ന ഗുജറാതിലോ ഹിമാചലിലോ ആറ് ശതമാനം വോടും, രണ്ട് സീറ്റുകളുമാണ് എഎപിക്ക് വേണ്ടിയിരുന്നത്. ഫല സൂചനകള്‍ പ്രകാരം എഎപിക്ക് അതിന് കഴിയുമെന്നാണ് വിലയിരുത്തുന്നത്.

Keywords: Latest-News, National, Top-Headlines, AAP, Political-News, Political Party, Politics, New Delhi, Gujrat, Assembly Election, Election, Gujarat Election Result: AAP set to become a national party.
< !- START disable copy paste -->

Post a Comment