Follow KVARTHA on Google news Follow Us!
ad

Accidental Death | 'വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം'; ബസും കാറും കൂട്ടിയിടിച്ച് 9 മരണം, 28 പേര്‍ക്ക് പരുക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Accidental Death,Injured,hospital,Treatment,Passengers,National,
ന്യൂഡെല്‍ഹി: (www.kvartha.com) വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ മരിക്കുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗുജറാതിലെ നവ്‌സാരി ജില്ലയില്‍ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

Gujarat Bus Crashes Into SUV After Driver Suffers Heart Attack, 9 Dead, New Delhi, News, Accidental Death, Injured, Hospital, Treatment, Passengers, National

വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആളുകളാണ് ബസിലുണ്ടായിരുന്നത്.

നിറയെ ആളുകളുമായി എത്തിയ ബസ്, നവ്‌സാരി ദേശീയ പാതയില്‍വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കാറിലുണ്ടായിരുന്ന ഒന്‍പതു പേരില്‍ എട്ടു പേരും മരിച്ചു.

പരുക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരാണ്. ഇതില്‍ 11 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഗുജറാതിലെ അംകലേശ്വര്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വല്‍സാദില്‍ നിന്ന് സ്വദേശത്തേക്കു മടങ്ങുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. വല്‍സാദ് സ്വദേശികളാണ് ബസ് യാത്രക്കാരില്‍ ഏറെയും.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിന് ഇടയാക്കിയ ബസ് ഹൈവേയില്‍നിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: Gujarat Bus Crashes Into SUV After Driver Suffers Heart Attack, 9 Dead, New Delhi, News, Accidental Death, Injured, Hospital, Treatment, Passengers, National.

Post a Comment