Follow KVARTHA on Google news Follow Us!
ad

GST | താമസത്തിനായി നല്‍കുന്ന കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള ജി എസ് ടി ജനുവരി ഒന്ന് മുതല്‍ ഒഴിവാക്കും

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,GST,National,
ന്യൂഡെല്‍ഹി: (www.kvartha.com) താമസത്തിനായി നല്‍കുന്ന കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള ജി എസ് ടി ജനുവരി ഒന്ന് മുതല്‍ ഒഴിവാക്കിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സി ബി ഐ സി) അറിയിച്ചു. വര്‍ഷത്തില്‍ 20 ലക്ഷം രൂപക്ക് മുകളില്‍ വരുന്ന വാടകക്ക് നേരത്തേ 18 ശതമാനം ജി എസ് ടി ഈടാക്കിയിരുന്നു. അതാണ് ഇപ്പോള്‍ ഒഴിവാക്കിയത്.

GST waived on house rent, New Delhi, News, GST, National

ഇതിന് പുറമെ പെട്രോളില്‍ ചേര്‍ക്കാനായി ഉപയോഗിക്കുന്ന ഈഥൈല്‍ ആല്‍കഹോളിന്റെ ജി എസ് ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി. ധാന്യങ്ങളുടെ പുറന്തോടിന് (ഉമി പോലുള്ളവ) ഈടാക്കിയിരുന്ന ജി എസ് ടിയും ഇല്ലാതാക്കി. നേരത്തേ അഞ്ച് ശതമാനമായിരുന്നു ഇതിന്റെ നികുതി. പഴ സത്തുക്കളും ജ്യൂസുകളും അടിസ്ഥാനമാക്കിയുള്ള പാനീയങ്ങള്‍ക്ക് 12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തി.

Keywords: GST waived on house rent, New Delhi, News, GST, National.

Post a Comment