Follow KVARTHA on Google news Follow Us!
ad

IUML Kannur | കണ്ണൂരിലെ മുസ്ലിം ലീഗില്‍ ഗ്രൂപ് പോര്: സംഘടനാ തിരഞ്ഞെടുപ്പിന് മുന്‍പെ സൈബര്‍ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്നു, അബ്ദുല്‍ കരീം ചേലേരിക്കെതിരെ ഒരുവിഭാഗം രംഗത്ത്

Group war in Kannur Muslim League: Activists clash in cyberspace ahead of organizational elections, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) മുസ്ലിം ലീഗില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സൈബര്‍ യുദ്ധം മുറുകുന്നു. മുസ്ലിംലീഗിലെ അംഗത്വവിതരണം പൂര്‍ത്തീകരിച്ചു തെരഞ്ഞെടുപ്പിനായി ഒരുങ്ങന്നതിനിടെയാണ് സോഷ്യല്‍ മീഡിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞു സൈബര്‍ യുദ്ധം മുറുകുന്നത്.
           
Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Controversy, Muslim-League, Group war in Kannur Muslim League: Activists clash in cyberspace ahead of organizational elections, one faction against Abdul Karim Cheleri.

ജില്ലാസെക്രടറിക്ക് അനുകൂലമായും പ്രതികൂലവുമായാണ് സൈബര്‍ ഇടത്തില്‍ പരസ്പരം പോരു നടക്കുന്നത്. കരീം ചേലേരിയെ എതിര്‍ക്കുന്നവര്‍ കെ എം ശാജിയെ അനുകൂലിക്കുന്നവരാണെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം കരീം ചേലേരിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. 

ലീഗ് വോയ്സ് കണ്ണൂരെന്ന പേരിലുള്ള വാട്സ് ആപ് ഗ്രൂപിലെ ചിലയാളുകളാണ് കരീം ചേലേരിക്കെതിരെ രംഗത്തുവന്നത്. ഇതോടെ കരീം ചേലേരിയെ അനുകൂലിക്കുന്നവരും തിരിച്ചടിക്കാന്‍ തുടങ്ങി. കരീം ചേലേരിക്കെതിരെ നടക്കുന്ന വ്യക്തിഹത്യകള്‍ സകല സീമകളും ലംഘിച്ചു മുന്‍പോട്ടുപോവുകയാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

 കഴിഞ്ഞ ഒരുവര്‍ഷമായി കരീം ചേലേരിയെ ടാര്‍ജറ്റു ചെയ്തുകൊണ്ടു ഒരുവിഭാഗം മുന്‍പോട്ടുപോവുകയാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. തളിപറമ്പ് മണ്ഡലം കമിറ്റി ആവശ്യപ്പെട്ട പ്രകാരം രണ്ടായിരം മെംബര്‍ഷിപ് അധികം നല്‍കിയിട്ടും ജില്ലാ ജെനറല്‍ സെക്രടറിയായ അദ്ദേഹത്തെ ചിലര്‍ കുറ്റപ്പെടുത്തുകയാണ്. 

വി കെ അബ്ദുല്‍ ഖാദര്‍ മൗലവി ജില്ലാ അധ്യക്ഷനായിരുന്ന കാലത്ത് അദ്ദേഹത്തെ കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ കരീം ചേലേരിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് ആരോപണം. ചില അദൃശ്യകരങ്ങള്‍ എഴുതിതയ്യാറാക്കുന്ന പോസ്റ്ററുകള്‍ ഖത്വറിലും ദുബൈയിലും മറ്റുരാജ്യങ്ങളിലിരുന്നാണ് ചിലര്‍ മത്സരിച്ചു പോസ്റ്റു ചെയ്യുന്നതെന്നാണ് വിമര്‍ശനം. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച കെ എം ശാജി പരാജിതനായത് അബ്ദുല്‍ കരീം ചേലേരിയുടെ നേതൃത്വത്തിലുണ്ടായ സംഘടനാപരമായ പിഴവാണെന്ന ആരോപണം പിന്നീടുയര്‍ന്നിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Controversy, Muslim-League, Group war in Kannur Muslim League: Activists clash in cyberspace ahead of organizational elections, one faction against Abdul Karim Cheleri.
< !- START disable copy paste -->

Post a Comment