SWISS-TOWER 24/07/2023

Rescued | ഉത്തരേന്‍ഡ്യയിലെ അതിശൈത്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിന് രക്ഷകരായി പൊലീസ്; തണുത്തുവിറച്ച നവജാതശിശുവിനെ മുലയൂട്ടി ഉദ്യോഗസ്ഥന്റെ ഭാര്യ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലക്നൗ: (www.kvartha.com) എല്ല് തുളഞ്ഞ് കയറുന്ന കൊടുംതണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന് മുലയൂട്ടി പൊലീസുകാരന്റെ ഭാര്യ സമൂഹ മാധ്യമങ്ങളുടെ മനം കവരുകയാണ്. ഗ്രേറ്റര്‍ നോയ്ഡയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെയാണ് എസ് എച് ഒ വിനോദ് സിങ്ങിന്റെ ഭാര്യ ജ്യോതി സിങ്ങ് മുലപ്പാല്‍ നല്‍കിയത്. 
Aster mims 04/11/2022

ഉത്തരേന്‍ഡ്യയിലെ അതിശൈത്യത്തില്‍ വഴിയരികില്‍ കളഞ്ഞിരുന്ന കുഞ്ഞിനെ ഡിസംബര്‍ 20-ാം തീയതിയാണ് പൊലീസ് കണ്ടെത്തിയത്. നോളജ് പാര്‍കിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് തുണിയില്‍ പൊതിഞ്ഞ നിലയിലാണ് പെണ്‍കുഞ്ഞിനെ കണ്ടെടുത്തത്. അപ്പോഴേക്കും അവളുടെ അവസ്ഥ വളരെ മോശമായിരുന്നു.

തുടര്‍ന്ന് കുഞ്ഞിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശപ്പും തണുപ്പും കാരണം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. ഈ സമയത്ത് കുഞ്ഞിന് പാലു നല്‍കാന്‍ ജ്യോതി സന്നദ്ധയായി എത്തുകയായിരുന്നു. കുഞ്ഞ് വിശന്നു കരയുന്നത് കണ്ടപ്പോള്‍ സഹിക്കാനായില്ലെന്നും അതിനാലാണ് പാലൂട്ടാന്‍ തീരുമാനിച്ചതെന്നും ജ്യോതി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.


'ഒരാള്‍ക്ക് എങ്ങനെ ഒരു കുട്ടിയോട് കൊടുംതണുപ്പില്‍ ഇത്തരമൊരു ക്രൂരത ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് മനസിലാകുന്നില്ല, കുഞ്ഞ് കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ എനിക്ക് ദയനീയമായി തോന്നി, കരയാന്‍ തോന്നി. അവള്‍ വിശന്ന് കരയുന്നത് നോക്കിനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അവള്‍ക്ക് മുലയൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.'- ജ്യോതി പറഞ്ഞു.

Rescued | ഉത്തരേന്‍ഡ്യയിലെ അതിശൈത്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിന് രക്ഷകരായി പൊലീസ്; തണുത്തുവിറച്ച നവജാതശിശുവിനെ മുലയൂട്ടി ഉദ്യോഗസ്ഥന്റെ ഭാര്യ


'അവരുടെ കുട്ടികളെ പരിപാലിക്കുന്നതില്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍, അവരെ ഒരു അനാഥാലയം അല്ലെങ്കില്‍ ഒരു എന്‍ജിഒ പോലുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് ഞാന്‍ ഒരു സന്ദേശം അയയ്ക്കാന്‍ ആഗ്രഹിക്കുന്നു. അല്ലാതെ ഇത്തരം പ്രവൃത്തികള്‍ അപലപനീയമാണ്,'- അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,Lucknow,Uttar Pradesh,Police,Social-Media,Child,help,Top-Headlines, Greater Noida cop's wife breast-feeds infant found abandoned in cold, wins hearts online
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia