Grace Marks | ഗ്രേസ് മാര്‍ക് പുനഃസ്ഥാപിച്ചു; ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
Dec 28, 2022, 08:22 IST
തിരുവനന്തപുരം: (www.kvartha.com) 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക് ഈ വര്‍ഷം പുനഃസ്ഥാപിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗ്രേസ് മാര്‍ക് നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍കിന് അപേക്ഷിക്കാനാവും.
കോവിഡ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക് അനുവദിച്ചിരുന്നില്ല. പാഠ്യേതര വിഷയങ്ങളില്‍ മികവ് കാണിക്കുന്നവര്‍ക്കാണ് ഗ്രേസ് മാര്‍ക് ലഭിക്കുന്നത്. കലാകായിക മത്സരങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Keywords: News,Kerala,State,Thiruvananthapuram,Students,Education,Plus 2,SSLC,Top-Headlines, Grace Marks Given To Students Have Been Restored
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.