Leave Surrender | സര്‍കാര്‍ ജീവനക്കാര്‍ക്ക് ലീവ് സറന്‍ഡര്‍ അനുവദിച്ചു; തുക മാര്ച് 20 മുതല്‍ പിഎഫില്‍ ലയിപ്പിക്കും, പിന്‍വലിക്കണമെങ്കില്‍ 4 വര്‍ഷം കഴിയണം
Dec 31, 2022, 14:55 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സര്‍കാര്‍ ജീവനക്കാര്‍ക്ക് ആര്‍ജിതാവധി സറന്‍ഡര്‍ (ലീവ് സറന്‍ഡര്‍) അനുവദിച്ചു. കോവിഡിനെ തുടര്‍ന്ന് മരവിപ്പിച്ച ലീവ് സറന്‍ഡര്‍ നീക്കി ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു. തുക മാര്ച് 20 മുതല്‍ പിഎഫില്‍ ലയിപ്പിക്കും. നാലു വര്‍ഷം കഴിഞ്ഞുമാത്രമേ പിന്‍വലിക്കാനാകൂ.
സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് ഡിസംബര്‍ 31 വരെ ലീവ് സറന്‍ഡര്‍ മരവിപ്പിച്ച ഉത്തരവ് നീട്ടിയിരുന്നു. അതിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് മരവിപ്പിച്ചത് നീക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. ഒരു മാസത്തെ ശമ്പളമാണ് ജീവനക്കാര്‍ക്ക് ലീവ് സറന്ഡറായി ലഭിക്കുന്നത്. ഒരു വര്‍ഷത്തെ അവധിയില്‍ ഉപയോഗിക്കാത്ത 30 അവധികള്‍ സറന്‍ഡര്‍ ചെയ്യാം.
Keywords: Government withdraws Leave Surrender freeze order, Thiruvananthapuram, News, Order, Economic Crisis, Salary, Kerala, Holidays.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

