Uddhav | 'രാഹുല്‍ ഗാന്ധിയുടെ യാത്ര തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വൈറസ് പുറത്തുവിട്ടു'; ആരോപണവുമായി ഉദ്ധവ് താക്കറെ വിഭാഗം ശിവസേന

 


മുംബൈ: (www.kvartha.com) കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കത്തയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷമായി വിമര്‍ശനവുമായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന രംഗത്ത്.
            
Uddhav | 'രാഹുല്‍ ഗാന്ധിയുടെ യാത്ര തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വൈറസ് പുറത്തുവിട്ടു'; ആരോപണവുമായി ഉദ്ധവ് താക്കറെ വിഭാഗം ശിവസേന

'രാഹുല്‍ ഗാന്ധി തന്റെ ഭാരത് ജോഡോ യാത്രയുടെ 100 ദിവസം പൂര്‍ത്തിയാക്കി, വന്‍തോതില്‍ ജനപിന്തുണ ലഭിക്കുന്നു. നിയമത്തിലൂടെയോ ഗൂഢാലോചനയിലൂടെയോ ഇത് തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ 'കോവിഡ്-19' വൈറസ് പുറത്തുവിട്ടതായി തോന്നുന്നു', ശിവസേനയുടെ മുഖപത്രമായ സാംനയുടെ എഡിറ്റോറിയലില്‍ ആരോപിക്കുന്നു.

'ഭാരത് ജോഡോ' യാത്രയുടെ തിരക്ക് കാരണം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുമെന്ന ഭയം ശരിയാണ്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് കൊറോണ നാശം വിതച്ചപ്പോള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഗുജറാത്തിലേക്ക് ക്ഷണിച്ച് ലക്ഷക്കണക്കിന് ആളുകളെ കൂട്ടിക്കൊണ്ടുപോയത് നിങ്ങളാണ്', എഡിറ്റോറിയലില്‍ പറയുന്നു.

ഭാരത് ജോഡോ യാത്രയ്ക്കിടെ കോവിഡ് -19 മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കത്തെഴുതിയത്.

Keywords:  Latest-News, National, Top-Headlines, Mumbai, Political-News, Politics, Congress, BJP, Rahul Gandhi, Shiv Sena, Maharashtra, COVID-19, Rahul Gandhi Yatra, 'Government Released Covid Virus' To Stop Rahul Gandhi Yatra: Team Uddhav.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia