Follow KVARTHA on Google news Follow Us!
ad

Gold Price | സംസ്ഥാനത്ത് സ്വര്‍ണ കുതിപ്പ് തുടരുന്നു; പവന് 200 രൂപ കൂടി, 40,480 രൂപ

Kochi,News,Gold,Gold Price,Kerala,Business,
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണ കുതിപ്പ് തുടരുന്നു. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5060 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 40480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച വെള്ളിവില മാറ്റമില്ലാതെ തുടരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിക്ക് 75 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.

Gold Price December 30 Kerala, Kochi, News, Gold, Gold Price, Kerala, Business

വെള്ളിയാഴ്ചയും സ്വര്‍ണം വെള്ളി നിരക്കുകള്‍ കുതിച്ചുയര്‍ന്നിരുന്നു. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് വര്‍ധിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5035 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 40280 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 4160 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 200 രൂപ കൂടി 33280 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5005 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 40040 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4135 ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 33080 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.

അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കൂടി 75 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയാണ്.

Keywords:  Gold Price December 30 Kerala, Kochi, News, Gold, Gold Price, Kerala, Business.

Post a Comment