പൊലീസ് പറയുന്നത്
'18 കാരന്‍ ഡിസംബര്‍ നാലിന് വൈകുന്നേരം ആറ് മണിക്ക് ജാപ്പനീസ് കമ്പനിയുടെ എച്ച്ആര്‍ മേധാവിയെ വിളിച്ച് താന്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ അംഗമാണെന്ന് അറിയിക്കുകയും 26 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. സഹകരിച്ചില്ലെങ്കില്‍ അയാളെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ കമ്പനി അധികൃതര്‍ ഗുരുഗ്രാമിലെ സെക്ടര്‍ 17/18 പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് (സെക്ടര്‍-17) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് 18 കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, തനിക്ക് ജോലിയൊന്നുമില്ലാത്ത രണ്ട് സഹോദരങ്ങള്‍ ആണുള്ളതെന്നും പെട്ടെന്ന് പണം ലഭിക്കാനാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്നും കുട്ടി പറഞ്ഞു. വെബ് സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എച്ച്ആര്‍ മേധാവിയെ ഭീഷണിപ്പെടുത്തിയത്. കൗമാരക്കാരന്‍ ഒരു സ്ത്രീയുടെ ഫോണ്‍ മോഷ്ടിച്ച് അതുപയോഗിച്ചാണ് കമ്പനിയുടെ എച്ച്ആര്‍ മേധാവിയെ ഭീഷണിപ്പെടുത്തിയത്. ശേഷം ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നതിനാല്‍ പിടികൂടാന്‍ പ്രയാസമായിരുന്നു'.
Keywords: Latest-News, National, Top-Headlines, Investigates, Crime, Complaint, Police, 'Give Rs 26 lakhs or I will kill your family,' Gurugram teen posing as Lawrence Bishnoi gang member threatens HR.
< !- START disable copy paste -->