Follow KVARTHA on Google news Follow Us!
ad

Lightning Strike | മിന്നലേറ്റ് ഫ്രിഡ്‌ജ്‌ കത്തിനശിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Fridge got burnt due to lightning #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരിനടുത്തെ കുഞ്ഞിമംഗലത്ത് മിന്നലില്‍ വന്‍ നാശനഷ്ടം. മിന്നലേറ്റ് അടുക്കളയില്‍ സൂക്ഷിച്ച ഫ്രിഡ്ജിന് തീപിടിച്ചു. വീട്ടിലെ മറ്റുവൈദ്യുതോപകരണങ്ങളും അടുക്കളയിലെ സാധന സാമഗ്രികളും കത്തിനശിച്ചു. കുഞ്ഞിമംഗലം മണ്ണാംചല്‍ കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ താഴെ വീട്ടില്‍ രജിനിയുടെ വീട്ടിലെ ഫ്രിഡ്ജിനാണ് തീപിടിച്ചത്. തിങ്കളാഴ്ച പുലര്‍ചെ രണ്ടരയോടെയായിരുന്നു അപകടം.
            
Fridge got burnt due to lightning, Kerala,Kannur,News,Top-Headlines,Payyannur,Lightning, Fire force.

പൊട്ടിത്തെറിയോടെ ഫ്രിഡ്‌ജ്‌ കത്തുന്നത് കണ്ട് വീട്ടുകാര്‍ പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസര്‍ ഒടി കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സ്ഥലെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. തീപിടുത്തമുണ്ടായ ഉടന്‍ വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാലാണ് വന്‍ദുരന്തമൊഴിവായത്.

Keywords: Fridge got burnt due to lightning, Kerala,Kannur,News,Top-Headlines,Payyannur,Lightning, Fire force.

Post a Comment