Follow KVARTHA on Google news Follow Us!
ad

Fraud | മികച്ച വരുമാനം ലഭിക്കുമെന്ന് വാഗ്ദാനം; 'ആട് വിതരണത്തിന്റെ മറവില്‍ സ്ത്രീകളെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് നടത്താന്‍ ഒരു സംഘം വീണ്ടും ശ്രമം തുടങ്ങി; നേരത്തെയും അനവധി പേരെ കബളിപ്പിച്ചു'

Fraud in the name of goat supply, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-അജോ കുറ്റിക്കന്‍

കൊല്ലം: (www.kvartha.com) നീണ്ട ഇടവേളകള്‍ക്ക് ശേഷം ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് ആട് വിതരണത്തിന്റെ മറവില്‍ സ്ത്രീകളെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് നടത്താനുള്ള നീക്കവുമായി ഒരു സംഘം ശ്രമം തുടങ്ങിയതായി ആരോപണം. കൊല്ലം ജില്ലയിലെ ചിതറയ്ക്ക് സമീപം തെക്കുംഭാഗം കേന്ദ്രീകരിച്ച് 2019 ല്‍ രൂപത്ക്കരിച്ച കൈരളി ചാരിറ്റബിള്‍ ട്രസ്റ്റ് ഓര്‍ഗനൈസേഷന്‍ എന്ന വെട്ടിക്കൂട്ട് സംഘടനയുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്ത് വന്‍ തട്ടിപ്പിന് കളമൊരുക്കുന്നതെന്നാണ് ആക്ഷേപം. ഏതാനും വര്‍ഷം മുമ്പ് വയനാട് ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രമാക്കി സമാന രീതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ സംഘം തന്നെയാണ് പുതിയ തട്ടിപ്പിന് പിന്നിലെന്നാണ് വിവരം.
             
Latest-News, Kerala, Kollam, Top-Headlines, Fraud, Complaint, Crime, Animals, Fraud in the name of goat supply.

നീലഗിരി ഗോട് മില്‍ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയെന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചായിരുന്നു വയനാട്ടില്‍ ഈ സംഘം തട്ടിപ്പ് നടത്തിയതെന്നായിരുന്നു പരാതി. ജെഎല്‍ജി ഗ്രൂപുകള്‍ രൂപീകരിച്ചാണ് ആടുകളെ നല്‍കിയത്. ആടിന്റെ വിലയായി സംഘം ആവശ്യപ്പെട്ട തുക മനന്തവാടി കോര്‍പറേഷന്‍ ബാങ്കില്‍നിന്നും ഓരോ ഗ്രൂപിലെയും അംഗങ്ങള്‍ക്ക് 25000 രൂപവീതം വായ്പയും ഇവര്‍ തരപ്പെടുത്തി നല്കിയിരുന്നു. ഈ വായ്പ ആടുകളുടെ പാല്‍ സംഭരിച്ച് സൊസൈറ്റി തന്നെ അടച്ചു തീര്‍ക്കുമെന്നുമായിരുന്നു വാഗ്ദാനം.

ഇതനുസരിച്ച് 200 രൂപവീതം നല്‍കി നിരവധി സ്ത്രീകള്‍ ജെഎല്‍ജി ഗ്രൂപുകളുണ്ടാക്കി. ആടുകളെ ലഭിക്കുന്നതിന് ജെഎല്‍ജി ഗ്രൂപിലെ ഏഴ് അംഗങ്ങള്‍ക്കുമായി 45 ആടുകളെ ലഭിക്കുന്നതിനായി 2.25ലക്ഷം രൂപ ബാങ്കില്‍ നിന്നും വായ്പയെടുത്ത് നീലഗിരി ഗോട് മില്‍ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ പ്രതിനിധികള്‍ക്ക് നല്‍കിയെന്നും പക്ഷേ ഇവര്‍ക്ക് നല്‍കിയത് ആരോഗ്യമില്ലാത്ത ആടുകളെയാണെന്നുമാണ് ആക്ഷേപം.

ആടിനെ ലഭിച്ച് ഏതാനും ആഴ്ചയ്ക്കുള്ളില്‍ മിക്കവയും ചത്തു. ഇതോടെ സ്ഥലം വിട്ട സംഘം പിന്നെ പൊങ്ങിയത് കോഴിക്കോടായിരുന്നു. ഇവിടം കേന്ദ്രീകരിച്ച് കുറ്റിമുല്ല കൃഷിയുടെ മറവില്‍ തട്ടിപ്പ് നടത്തിയിരുന്നുവെന്നും ആരോപണമുണ്ട്. വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ പരാതികളില്‍ പൊലീസ് കേസെടുത്തിരുന്നെങ്കിലും മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യാനായില്ല. കുറ്റിമുല്ല തട്ടിപ്പിന് ഇരയായവരുടെ പരാതി സംബന്ധിച്ച് നിയമസഭയില്‍ അന്നത്തെ കുറ്റ്യാടി എംഎല്‍എയായിരുന്ന കെകെ ലതിക ചോദ്യമുന്നയിച്ചുവെങ്കിലും നടപടികളുണ്ടായില്ല.

വയനാട്ടിലെ നടത്തിയ ആടു തട്ടിപ്പിന്റെ സമാന രീതിയിലാണ് പുതിയ തട്ടിപ്പും ഇവര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് പറയുന്നത്. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പുതുതായി രൂപീകരിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് സംഘടനയുടെ പ്രധാന പ്രധാന ഭാരവാഹിയെന്ന് അവകാശപ്പെടുന്നയാള്‍ വാട്‌സാപിലൂടെ പ്രചരിപ്പിച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഇയാള്‍ ഇടുക്കി സ്വദേശിയാണെന്നാണ് വിവരം.

കര്‍ഷകര്‍ വാങ്ങുന്ന ആടുകളുടെ വിലയായ 50,000 രൂപ ബാങ്കില്‍നിന്നും ഓരോ ഗ്രൂപിലെയും അംഗങ്ങള്‍ക്ക് സംഘടിപ്പിച്ച് നല്കുമെന്നുമാണ് ഇവര്‍ നല്കുന്ന വാഗ്ദാനം. ഈ വായ്പ ആടുകളുടെ പാല്‍ സംഭരിച്ച് സൊസൈറ്റി തന്നെ അടച്ചു തീര്‍ക്കും. ഒരാള്‍ക്ക് ആടൊന്ന് പതിനായിരം രൂപ നിരക്കില്‍ അഞ്ച് ആടുകളെയാണ് നല്കുമെന്നാണ് പറയുന്നത്. ഇതിനോടകം ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി രണ്ടായിരം രൂപാ പ്രവേശന ഫീസ് വാങ്ങി നിരവധി സ്ത്രീകളെ അംഗങ്ങളാക്കി ജെഎല്‍ജി ഗ്രൂപുകളും രൂപീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

പാലിനും ഇറച്ചിയ്ക്കും അത്യുല്‍പാദന ശേഷിയുള്ള മലബാറി ഇനം ആടുകളെ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്നാണ് ഇവരുടെ വാഗ്ദാനം. തങ്ങള്‍ നല്കുന്ന ഒരു ആടില്‍ നിന്നും ദിവസം ഒന്നര ലിറ്റര്‍ പാല്‍ ലഭിക്കുമെന്നും അഞ്ച് ആടില്‍ നിന്നും ഏഴരലിറ്റര്‍ പാല്‍ ലഭ്യമാകുമെന്നും ലിറ്റിന് 100 രൂപ നിരക്കില്‍ സൊസൈറ്റി തന്നെ പാല്‍ സംഭരിക്കുമെന്നും വാഗ്ദാനം ചെയ്യുന്നതായാണ് പറയുന്നത്. ഒരു ദിവസം എഴുന്നൂറ്റിയമ്പത് രൂപയോളം വരുമാനം ഉണ്ടാവുമെന്നും മാസത്തില്‍ ആയിരം രൂപയില്‍ കുറവ് വായ്പ തിരിച്ചടച്ചാല്‍ തന്നെ വന്‍ലാഭമാണ് ഇതു വഴി ലഭിക്കുകയെന്നും ഇവരെ സംഘം പറഞ്ഞ് വിശ്വസിപ്പിക്കുന്നത്. വയനാട്ടിലും ഇതേ രീതിയായിരുന്നു ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചതെന്നാണ് ആക്ഷേപം.
            
Latest-News, Kerala, Kollam, Top-Headlines, Fraud, Complaint, Crime, Animals, Fraud in the name of goat supply.

Keywords: Latest-News, Kerala, Kollam, Top-Headlines, Fraud, Complaint, Crime, Animals, Fraud in the name of goat supply.
< !- START disable copy paste -->

Post a Comment