ചെക്കിക്കുളം രാധാകൃഷ്ണവിലാസം യുപി സ്കൂൾ അഞ്ചാം തരം വിദ്യാർഥിയായ ഭഗത് സ്കൂൾ വിട്ട് വന്ന ശേഷം കുളിക്കാൻ കുളിമുറിയിൽ കയറിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി പുറത്തേക്ക് വരാത്തതിനെത്തുടർന്ന് വാതിലിൽ മുട്ടിയപ്പോൾ അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. വാതിൽ ചവുട്ടിത്തുറന്ന് അകത്ത് കയറിയവർ തോർത്ത് കഴുത്തിൽ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സഹോദരൻ പ്ലസ് ടു വിദ്യാർഥിയായ ഗോകുൽ മൃതദേഹം ജില്ലാ ആശുപത്രിയിൽ മയ്യിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Keywords: Student found dead, Kerala,Kannur,News,Top-Headlines,Latest-News,Found Dead,Student,Police,Investigates.