Follow KVARTHA on Google news Follow Us!
ad

Kannur Airport | വിദേശ വിമാനങ്ങള്‍ക്ക് അനുമതി വേണം; കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരുടെ കൂട്ടായ്മ വ്യോമയാനമന്ത്രിയെ കാണാന്‍ ഡെല്‍ഹിയിലേക്ക്

Foreign flights require permission; Kannur Airport's first-time travelers group to Delhi to meet Civil Avia #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) വിദേശ വിമാനങ്ങള്‍ക്ക് അനുമതി, കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍, വിദേശത്തെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങിയ ആവശ്യങ്ങളുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യയാത്രക്കാരുടെ കൂട്ടായ്മ ഡെല്‍ഹിയിലേക്കു പറക്കും.
               
Latest-News, Kerala, Kannur, Top-Headlines, Kannur Airport, Airport, Flight, Foreign flights require permission; Kannur Airport's first-time travelers group to Delhi to meet Civil Aviation Minister.

വ്യോമയാന മന്ത്രി, വിവിധ വിമാന കംപനി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ വിമാനത്താവള വികസനത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. 12ന് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന സംഘം 13, 14 ദിവസങ്ങളില്‍ ഡെല്‍ഹിയിലുണ്ടാകും.

നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്‍ഡ്യ, എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിസ്താര, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്‌സ്, ആകാശ തുടങ്ങിയ കംപനികളെ കണ്ണൂരിലേക്ക് ക്ഷണിക്കാനും യാത്ര ലക്ഷ്യമിടുന്നു.

രാജ്യാന്തര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ ഒമ്പതിന് ആദ്യ യാത്രക്കാരുടെ കുടുംബാംഗങ്ങളുടെ സംഗമവും കണ്ണൂരില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

യോഗത്തില്‍ ഹിസ്റ്റോറികല്‍ ഫ് ളൈറ്റ് ജേണി കോ ഓര്‍ഡിനേറ്റര്‍ റശീദ് കുഞ്ഞിപ്പാറാല്‍, അബ്ദുല്‍ ലതീഫ് കെ എസ് എ, അബ്ദുല്‍ ഖാദര്‍ പണക്കാട്ട്, ജയദേവ് മാല്‍ഗുഡി, എസ് കെ ശംസീര്‍, ബൈജു കുണ്ടത്തില്‍, ഫൈസല്‍ മുഴപ്പിലങ്ങാട്, സദാനന്ദന്‍ തലശ്ശേരി, എന്‍ പി സി രംജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Kannur Airport, Airport, Flight, Foreign flights require permission; Kannur Airport's first-time travelers group to Delhi to meet Civil Aviation Minister.
< !- START disable copy paste -->

Post a Comment