Pele | ഫിഫ ലോകകപിനിടെ ഇതിഹാസ താരം പെലെ ആശുപത്രിയില്‍; കാന്‍സറുമായി പോരാടുകയാണെന്ന് റിപോര്‍ട്; ആശങ്ക വേണ്ടെന്ന് മകള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബ്രസീലിയ: (www.kvartha.com) ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മകള്‍ വ്യക്തമാക്കി. പെലെ കാന്‍സറുമായി പോരാടുകയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്ത. പതിവ് പരിശോധനയ്ക്കായാണ് ഇത്തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഗുരുതരമോ അടിയന്തിരമോ ആയ ഒന്നും ഇല്ലെന്നും മകള്‍ നാസിമെന്റോ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
               
Pele | ഫിഫ ലോകകപിനിടെ ഇതിഹാസ താരം പെലെ ആശുപത്രിയില്‍; കാന്‍സറുമായി പോരാടുകയാണെന്ന് റിപോര്‍ട്; ആശങ്ക വേണ്ടെന്ന് മകള്‍

82 കാരനായ പെലെയെ ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇഎസ്പിഎന്‍ ബ്രസീല്‍ റിപോര്‍ട് ചെയ്തു. കഴിഞ്ഞ വര്‍ഷം വന്‍കുടലിലെ കാന്‍സര്‍ കണ്ടെത്തിയത് മുതല്‍ പെലെ സ്ഥിരമായി കീമോതെറാപി ചികിത്സയ്ക്ക് വിധേയനായിരുന്നു. 2021 സെപ്റ്റംബറില്‍ പെലെയുടെ വന്‍കുടലില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്തിരുന്നു. അന്നുമുതല്‍, പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അദ്ദേഹം പതിവായി ആശുപത്രിയില്‍ എത്തുന്നുണ്ട്.

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി കണക്കാക്കപ്പെടുന്ന പെലെ മൂന്ന് ലോകകപുകള്‍ (1958, 1962, 1970) നേടിയ ചരിത്രത്തിലെ ഒരേയൊരു താരമാണ്. 1977-ല്‍ വിരമിക്കുന്നതിന് മുമ്പ് 1,000-ലധികം ഗോളുകള്‍ നേടിയ പെലെ കായികരംഗത്ത് ഏറ്റവും മികച്ച കരിയറിനുടമയാണ്. ബ്രസീലിനായി 92 മത്സരങ്ങളില്‍ നിന്ന് 77 ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. തന്റെ പ്രൊഫഷണല്‍ കരിയറില്‍ ആകെ 1,363 മത്സരങ്ങള്‍ കളിച്ച പെലെ 1,281 ഗോളുകള്‍ നേടി.

Keywords:  Latest-News, World, Top-Headlines, Sports, Football Player, Football, Health, Hospital, Cancer, Treatment, Brazil, FIFA-World-Cup-2022, Pele, Football legend Pele hospitalised again amid battle with cancer; 'no emergency', confirms daughter.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script