കണ്ണൂര്‍: (www.kvartha.com) മുനമ്പത്ത് നിന്ന് പുറപ്പെട്ട മീന്‍പിടുത്ത ബോട് നടുകടലില്‍ മുങ്ങി. കണ്ണൂര്‍ തീരത്തുനിന്ന് 67 നോടികല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. ബോടിലുണ്ടായിരുന്ന 13 തൊഴിലാളികളെയും രക്ഷപ്പെടുത്തി. അപകടം കണ്ടെത്തിയ മീന്‍പിടുത്ത ബോടായ 'മദര്‍ ഇന്‍ഡ്യ'യിലെ തൊഴിലാളികളാണ് മുങ്ങിയ ബോടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തിയത്.
ഷൈജയെന്ന ബോടാണ് മുങ്ങിയത്. 20 ദിവസം മുന്‍പാണ് ഷൈജ എന്ന ബോട് മീന്‍പിടുത്തത്തിന് പോയത്. ആദ്യ ദിവസങ്ങളില്‍ എന്‍ജിന്റെ തകരാറ് ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും പിന്നീട് തകരാറ് പരിഹരിച്ച ശേഷം യാത്ര പുനഃരാരംഭിച്ചുവെന്നും എന്നാല്‍ ശനിയാഴ്ച പുലര്‍ചയോടെ ബോടില്‍ വെള്ളം കയറാന്‍ തുടങ്ങിയതായും തൊഴിലാളികള്‍ പറഞ്ഞു. വെള്ളം കയറുന്ന ദ്വാരം അടയ്ക്കാന്‍ തൊഴിലാളികള്‍ക്ക് കഴിയാതെ വന്നതോടെ ശനിാഴ്ച വൈകിട്ട് മൂന്നോടെ ബോട് പൂര്‍ണമായും കടലില്‍ മുങ്ങി.
ബോടിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശി കോസ്റ്റല്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ബോട് പൂര്‍ണമായും നടുക്കടലില്‍ മുങ്ങുകയായിരുന്നു.
Keywords: News,Kerala,State,Kannur,Boat Accident,Boats,Fishermen,Labours,Local-News, Fishing boat that left Munambam sank in the middle sea