Fire | ബാറ്ററി റീചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് അപകടം; പിലാത്തറയില്‍ ഇലക്ട്രിക് സ്‌കൂടര്‍ ഷോറൂം തീപിടിച്ച് കത്തിനശിച്ചു
Dec 8, 2022, 16:24 IST
തളിപ്പറമ്പ്: (www.kvartha.com) കണ്ണൂര്‍- കാസര്‍കോട് ദേശീയപാതയിലെ പിലാത്തറയില്‍ ഇലക്ട്രിക് സ്‌കൂടര്‍ ഷോറൂം കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പിലാത്തറയിലെ റൂട്മാര്‍സ് ട്രേഡേഴ്സ് ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. ഇലക്ട്രിക് സ്‌കൂടറിന്റെ ബാറ്ററി റീചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടസമയം ജീവനക്കാര്‍ ഷോറൂമിനകത്തുണ്ടായിരുന്ന സ്‌കൂടറുകള്‍ പുറത്തേക്ക് മാറ്റിയതിനാല്‍ വന്‍ദുരന്തമൊഴിവായി. ഷോറൂമിനകത്തുണ്ടായിരുന്ന നിരവധി ബാറ്ററികളും മറ്റു ഉപകരണങ്ങളും കത്തിനശിച്ചു. കൂടാതെ ഷോറൂമിന്റെ ചുമരുകള്‍ക്കും ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഷോറൂമിന്റെ ചുമരുകള്‍ വിണ്ടുകീറി. തലനാരിഴയ്ക്കാണ് ജീവനക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
മേലെത്തടം മുരളീധരന്‍, മഹേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഷോറൂം അടുത്തകാലത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമന നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ടി കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. റീചാര്‍ജ് ചെയ്യാന്‍ വെച്ച ബാറ്ററി പൊട്ടിത്തെറിക്കുന്നത് വളരെ അപൂര്‍വമായ സംഭവങ്ങളിലൊന്നാണ്. നേരത്തെ കൊല്‍കത്തയിലെ ഷോറൂമില്‍ ഇതിന് സമാനമായ സംഭവമുണ്ടായിട്ടുണ്ട്.
Keywords: News,Kerala,State,Accident,Local-News,Fire,Vehicles, Fire at Pilathara electric vehicle showroom
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.