ജെ എന്‍ യുവില്‍ വിദ്യാര്‍ഥിയായിരിക്കെ എഴുപതുകളില്‍ കാര്‍ടൂണിസ്റ്റായാണ് തുടക്കം. മുബൈയിലെ ഫ്രീ പ്രസ് ജേര്‍ണലില്‍ കാര്‍ടൂണിസ്റ്റായി ജോലിചെയ്തിരുന്നു. വിബ്‌ജ്യോര്‍ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരില്‍ ഒരാളാണ്.
സാമൂഹികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന മലയാളി സ്ത്രീ ജീവിതം വിഷയമാക്കിയ 'ഇലയും മുള്ളും' എന്ന അദ്ദേഹത്തിന്റെ ചിത്രം ദേശീയപുരസ്‌കാരത്തിനര്‍ഹമായിട്ടുണ്ട്.
റെസിസ്റ്റിംഗ് കോസ്റ്റല്‍ ഇന്‍വേഷന്‍, അമേരിക്ക അമേരിക്ക, ലിവിങ് ഇന്‍ ഫിയര്‍, ഡവലപ്‌മെന്റ് അറ്റ് ഗണ്‍പോയന്റ് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റു ചിത്രങ്ങള്‍. 2013ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയായ ഫാബ്രികേറ്റഡ് വലിയ ചര്‍ചയായിരുന്നു.
കെ.പി ശശിയുടെ ചിത്രങ്ങള്‍ റെസിസ്റ്റിങ് കോസ്റ്റല്‍ ഇന്‍വേഷന്‍ (2007), എ ക്ലൈമറ്റ് കോള്‍ ഫ്രം ദ കോസ്റ്റ് (2009), എ വാലി റഫ്യൂസസ് ടു ഡൈ (1988), വീ ഹു മേക്ക് ഹിസ്റ്ററി (1985), ലിവിംഗ് ഇന്‍ ഫിയര്‍ (1986), ഇന്‍ ദ നെയിം ഓഫ് മെഡിസിന്‍ (1987), വോയിസസ് ഫ്രം റൂയിന്‍സ് (2016), ഇലയും മുള്ളും (1991), ഏക് അലഗ് മോസം (2003), ഷ്... സൈലന്‍സ് പ്ലീസ് (2003) എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
Keywords: Film Director KP Sasi Passed Away, Thrissur, News, Cinema, Director, Dead, Obituary, Kerala.