Death | അനധികൃത കുടിയേറ്റം: അമേരിക-മെക്‌സികോ അതിര്‍ത്തിയിലെ കൂറ്റന്‍ മതിലില്‍ നിന്ന് വീണ് ഗുജറാത് സ്വദേശിക്ക് ദാരുണാന്ത്യം; 30 അടി മുകളില്‍ നിന്നും താഴേക്ക് പതിച്ച ഭാര്യയ്ക്കും 3 വയസുള്ള മകനും ഗുരുതര പരുക്ക്
Dec 23, 2022, 10:38 IST
ന്യൂഡെല്‍ഹി: (www.kvartha.com) അമേരിക- മെക്‌സികോ അതിര്‍ത്തിയിലുള്ള കൂറ്റന്‍ മതിലില്‍ നിന്ന് താഴെ വീണ് ഗുജറാത് സ്വദേശിയായ 32 കാരന് ദാരുണാന്ത്യം. ഗാന്ധിനഗര്‍ സ്വദേശി ബ്രിജ് കുമാര്‍ യാദവാണ് മരിച്ചത്. . 30 അടി മുകളില്‍ നിന്നും താഴേക്ക് പതിച്ച ബ്രിജ് കുമാര്‍ യാദവിന്റെ ഭാര്യയ്ക്കും മൂന്നു വയസുള്ള മകനും ഗുരുതരമായി പരുക്കേറ്റു.
പൊലീസ് പറയുന്നത്: അമേരികയിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. മതില്‍ ചാടി കടക്കാനുള്ള ശ്രമത്തിനിടെ യുവാവ് മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുജറാതിലെ കലോലില്‍ ഒരു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ഇവിടെവച്ച് പരിചയപ്പെട്ട ഏജന്റ് മുഖേനയാണ് അമേരികയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.
മകനെയും എടുത്തുകൊണ്ടാണ് യാദവ് ട്രംപ് വാള്‍ എന്നറിയപ്പെടുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍ കടക്കാന്‍ ശ്രമിച്ചത്. മെക്‌സികോയിലെ ടിജുവാനയില്‍ നിന്ന് അമേരികയിലെ സാന്‍ഡിയാഗോയിലേക്ക് കടക്കാനായിരുന്നു ശ്രമം. എന്നാല്‍ മതിലിന് മുകളിലെത്തിയ യാദവ് മെക്‌സികോ ഭാഗത്തേക്കും ഭാര്യ അമേരിക ഭാഗത്തേക്കും വീണു. കുഞ്ഞിന്റെ ജീവന് ഭീഷണിയില്ല.
ബുധനാഴ്ച 40 ഓളം പേരാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഇവരിലൊരാള്‍ ബ്രിജ് കുമാര്‍ യാദവിന്റെ ബന്ധുവായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് മെക്‌സികന്‍ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. കുഞ്ഞ് മെക്‌സികോയിലും അമ്മ അമേരികയിലുമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. സ്ത്രീക്ക് ശരീരത്തില്‍ ഒന്നിലേറെ എല്ലുകള്‍ക്ക് പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News,National,India,America,Mexico,Accident,Death,Injured,Child,Treatment,Border,Top-Headlines, Family from India falls from border wall: father dies, mother hurt, toddler survives
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.