Follow KVARTHA on Google news Follow Us!
ad

V Sivankutty | 'ഒരു ഭീഷണിക്ക് മുന്നിലും വഴങ്ങാത്ത ധീരയായ പെണ്‍കുട്ടി, ലഹരി മാഫിയക്കെതിരായ പോരാട്ടം ജനലക്ഷങ്ങള്‍ ഏറ്റെടുത്തു'; വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അപര്‍ണ ഒറ്റക്കല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Facebook post of V Sivankutty about SFI woman leader Wayanad#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) മേപ്പാടി പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വതിനാ നേതാവ് അപര്‍ണ ഗൗരിക്ക് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി. മയക്കുമരുന്ന് മാഫിയയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച അപര്‍ണ ഗൗരി ധീരയാണെന്ന് മന്ത്രി ഫേസ് ബുകില്‍ കുറിച്ചു.

ഒരു ഭീഷണിക്ക് മുന്നിലും വഴങ്ങാത്ത ധീരയായ പെണ്‍കുട്ടി. അപര്‍ണ ഒറ്റക്കല്ലെന്നും ലഹരി മാഫിയക്കെതിരായ പോരാട്ടം ജനലക്ഷങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുകില്‍ കുറിച്ചു. ഈ മാഫിയക്ക് പിന്തുണ നല്‍കുന്ന രാഷ്ട്രീയ ശക്തികളെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം കുറിച്ചു.

News,Kerala,State,Politics,SFI,Minister,Facebook,Facebook Post,Top-Headlines, Case, Facebook post of V Sivankutty about SFI woman leader Wayanad


കഴിഞ്ഞ ദിവസം നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമങ്ങള്‍ക്കിടെയാണ് എസ്എഫ്‌ഐ വയനാട് ജില്ലാ ജോയിന്‍ സെക്രടറി അപര്‍ണ ഗൗരിക്ക് ഗുരുതരമായി പരുക്കേറ്റത്. നിലവില്‍ അപര്‍ണ മേപ്പാടിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോളജിലെ ലഹരി മാഫിയ സംഘമാണ് വനിത നേതാവിനെ ആക്രമിച്ചതെന്നാണ് എസ്എഫ്‌ഐയുടെ പരാതി.

News,Kerala,State,Politics,SFI,Minister,Facebook,Facebook Post,Top-Headlines, Case, Facebook post of V Sivankutty about SFI woman leader Wayanad


അതേസമയം, അപര്‍ണയെ ആക്രമിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ഥികളെ റിമാന്‍ഡ് ചെയ്തു. മേപ്പാടി പോളിടെക്‌നിക് കോളജിലെ അലന്‍ ആന്റണി, മുഹമ്മദ് ശിബില്‍, അതുല്‍ കെ ഡി, കിരണ്‍ രാജ് എന്നിവരാണ് റിമാന്‍ഡിലായത്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവമടക്കം കണ്ടാലറിയാവുന്ന 40 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് മേപ്പാടി പോളിടെക്‌നിക് കോളജ് അടച്ചിട്ടു.  

മന്ത്രിയുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം: 

വയനാട് മേപ്പാടി പോളിടെക്‌നിക് കോളജില്‍ മയക്കുമരുന്ന് മാഫിയയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്എഫ്‌ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി അപര്‍ണ ഗൗരി ധീരയാണ്. ഒരു ഭീഷണിക്ക്  മുമ്പിലും വഴങ്ങാത്ത ധീര. അപര്‍ണ ഒറ്റക്കല്ല. ലഹരി മാഫിയക്കെതിരായ പോരാട്ടം ജനലക്ഷങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ മാഫിയക്ക് പിന്തുണ നല്‍കുന്ന രാഷ്ട്രീയ ശക്തികളെ ജനം തിരിച്ചറിയും.

 

Keywords: News,Kerala,State,Politics,SFI,Minister,Facebook,Facebook Post,Top-Headlines, Case, Facebook post of V Sivankutty about SFI woman leader Wayanad

Post a Comment