Follow KVARTHA on Google news Follow Us!
ad

Imprisonment | 7 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ക്ക് 7 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thrissur,News,Local News,Molestation,Girl,Police,Court,Kerala,
തൃശൂര്‍: (www.kvartha.com) ഏഴ് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

പാലക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിനോദിനെയാണ് (50) ജഡ്ജി ബിന്ദു സുധാകരന്‍ പോക്‌സോ നിയമം ഒമ്പത്, 10 വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ പറയുന്നു.

Excise Preventive Officer sentenced to 7 years rigorous imprisonment and Rs 50,000 fine for molesting 7-year-old girl, Thrissur, News, Local News, Molestation, Girl, Police, Court, Kerala

2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ വെസ്റ്റ് എസ് ഐ ശ്രീജിത് രെജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായ ശ്യാം മുരളി, പി വി സിന്ധു എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കാന്‍ സിപിഒമാരായ സംഗീത്, ഗീത എന്നിവര്‍ പ്രവര്‍ത്തിച്ചു.

ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. കെ പി അജയ് കുമാര്‍, അഡ്വ. ദില്‍ എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത്.

Keywords: Excise Preventive Officer sentenced to 7 years rigorous imprisonment and Rs 50,000 fine for molesting 7-year-old girl, Thrissur, News, Local News, Molestation, Girl, Police, Court, Kerala.

Post a Comment