Raghuram Rajan | രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും
Dec 14, 2022, 11:28 IST
ജയ്പുര്‍: (www.kvartha.com) രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. രാജസ്താനിലെ സവായ് മധോപൂരില്‍നിന്ന് ബുധനാഴ്ച രാവിലെയാണ് അദ്ദേഹം യാത്രയില്‍ പങ്കെടുത്തത്. രാഹുലുമായി സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്ന രഘുറാം രാജന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
'#BharatJodoYatra മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുന്നു. വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഉയര്‍ന്നുവരുന്ന ആളുകളുടെ എണ്ണം ഞങ്ങള്‍ വിജയിക്കും (ഹം ഹോംഗെ കമിയാബ്) എന്ന് കാണിക്കുന്നു,' എന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
രാജന്‍ അടുത്ത മന്‍മോഹന്‍ സിംഗായി സ്വയം വിഭാവനം ചെയ്യുന്നുവെന്നാണ് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ കാല്‍നടയാത്രയില്‍ പങ്കെടുത്തതിനെ കുറിച്ചുള്ള ബിജെപിയുടെ പ്രതികരണം. ഇന്‍ഡ്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള രഘുറാമിന്റെ വ്യാഖ്യാനങ്ങളെ 'അവസരവാദം' എന്നും വിശേഷിപ്പിച്ചു.
മുന്‍ ആര്‍ബിഐ ഗവര്‍ണറും കോണ്‍ഗ്രസ് നിയമിതനുമായ രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ചേരുന്നതില്‍ അതിശയിക്കാനില്ല. അടുത്ത മന്‍മോഹന്‍ സിങ്ങാണെന്ന് അദ്ദേഹം സ്വയം കരുതുന്നു. ഇന്‍ഡ്യയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം അവജ്ഞയോടെ തള്ളിക്കളയണം. ഇത് നിറമുള്ളതും അവസരവാദപരവുമാണ് എന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
2023 ഫെബ്രുവരിയില്‍ ജമ്മു കശ്മീരില്‍ യാത്ര സമാപിക്കും. സിനിമാ താരങ്ങളും, ആക്ടിവിസ്റ്റുകളും, മുന്‍ ഉദ്യോഗസ്ഥരും, സ്‌പോര്‍ട് താരങ്ങളുമടക്കം നിരവധി പ്രമുഖര്‍ ഇതിനകം തന്നെ യാത്രയില്‍ അണിനിരന്നിട്ടുണ്ട്.
നോട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടുവലിച്ചുവെന്ന് രഘുറാം രാജന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നോട് നിരോധനത്തെ അനുകൂലിച്ചിരുന്നില്ലെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് രാജസ്താനിലെത്തിയത്.
'#BharatJodoYatra മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുന്നു. വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഉയര്‍ന്നുവരുന്ന ആളുകളുടെ എണ്ണം ഞങ്ങള്‍ വിജയിക്കും (ഹം ഹോംഗെ കമിയാബ്) എന്ന് കാണിക്കുന്നു,' എന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
രാജന്‍ അടുത്ത മന്‍മോഹന്‍ സിംഗായി സ്വയം വിഭാവനം ചെയ്യുന്നുവെന്നാണ് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ കാല്‍നടയാത്രയില്‍ പങ്കെടുത്തതിനെ കുറിച്ചുള്ള ബിജെപിയുടെ പ്രതികരണം. ഇന്‍ഡ്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള രഘുറാമിന്റെ വ്യാഖ്യാനങ്ങളെ 'അവസരവാദം' എന്നും വിശേഷിപ്പിച്ചു.
മുന്‍ ആര്‍ബിഐ ഗവര്‍ണറും കോണ്‍ഗ്രസ് നിയമിതനുമായ രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ചേരുന്നതില്‍ അതിശയിക്കാനില്ല. അടുത്ത മന്‍മോഹന്‍ സിങ്ങാണെന്ന് അദ്ദേഹം സ്വയം കരുതുന്നു. ഇന്‍ഡ്യയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം അവജ്ഞയോടെ തള്ളിക്കളയണം. ഇത് നിറമുള്ളതും അവസരവാദപരവുമാണ് എന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
2023 ഫെബ്രുവരിയില്‍ ജമ്മു കശ്മീരില്‍ യാത്ര സമാപിക്കും. സിനിമാ താരങ്ങളും, ആക്ടിവിസ്റ്റുകളും, മുന്‍ ഉദ്യോഗസ്ഥരും, സ്‌പോര്‍ട് താരങ്ങളുമടക്കം നിരവധി പ്രമുഖര്‍ ഇതിനകം തന്നെ യാത്രയില്‍ അണിനിരന്നിട്ടുണ്ട്.
Keywords: Ex RBI Chief Raghuram Rajan Joins Rahul Gandhi's Yatra. See Congress Post, Jaipur, News, Congress, Twitter, Politics, Rahul Gandhi, RBI, National.#BharatJodoYatra में @RahulGandhi जी के साथ कदम मिलाते RBI के पूर्व गवर्नर श्री रघुराम राजन...
— Congress (@INCIndia) December 14, 2022
नफ़रत के खिलाफ देश जोड़ने के लिए खड़े होने वालों की बढ़ती संख्या बताती है कि- हम होंगे कामयाब। pic.twitter.com/MFV6izCpcw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.